X

പോലീസിനെ തല്ലിയ കേസിലെ പ്രതി പൊലീസ് റാങ്ക് ലിസ്റ്റില്‍! ആരോപിതനായ എസ്എഫ്ഐ നേതാവ് നസീമിന്റെ രാഷ്ട്രീയം ഇങ്ങനെ

ഡിസംബര്‍ 12-നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്.എ.പി.യിലെ പോലീസുകാരായ ശരത്, വിനയചന്ദ്രന്‍ എന്നിവരെ എസ്.എഫ്.ഐ.ക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ‌

തിരുവനന്തപുരം യൂണിവേഴസിറ്റി കോളേജിലെ സംഘർഷത്തില്‍ ക്യാംപസിലെ യുനിറ്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട 7 പേരും ഒളിവിലെന്ന് പോലീസ്. എസ്എഫ്ഐ പ്രവർത്തകരായ ഇനരെ തേടി ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് അറിയിച്ചത്. അക്രമങ്ങളിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

അതേസമയം, പ്രധാന പ്രതികളെ പിടികൂടുക എന്നതാണ് ലക്ഷ്യമെന്നും അന്വേഷണം ഊർജിതമാക്കിയതായും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. എന്നാൽ സംഘർഷമുണ്ടാകുന്നതിനിടയിൽ പൊലീസിന്റെ മുന്നിൽവച്ച് പ്രതികൾ രക്ഷപ്പെട്ടെന്നുള്ള ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്.

അതിനിടെ, കേസില്‍ പ്രതിയായ യൂണിറ്റ് സെക്രട്ടറി നസീം മാസങ്ങൾക്ക് മുന്‍പ് നഗര മധ്യത്തിൽ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്നൽ ലംഘിച്ചതിന്റെ പേരിൽ ബൈക്ക് തടഞ്ഞ സംഭവത്തിലാണ് ഇയാൾ ഉൾപ്പെട്ട സംഘം പോലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ചത്. അക്രമം നടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾ റൂമിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റ് ചെയ്യാതെ മടങ്ങുകയും ചെയ്തു. ഡിസംബര്‍ 12-നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്.എ.പി.യിലെ പോലീസുകാരായ ശരത്, വിനയചന്ദ്രന്‍ എന്നിവരെ എസ്.എഫ്.ഐ.ക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ‌

പിന്നീട്, അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇയാൾക്കെതിരെ കേസെടുക്കാൻ പോലൂം പോലീസ് തയ്യാറായത്. എന്നിട്ടും അറസ്റ്റുണ്ടായില്ല. ഒളിവിലാണ് എന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാൽ മന്ത്രിമാരുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ഇയാൾ സജീവമായിരുന്നെന്നും മാധ്യമ വാർത്തകൾ തെളിവ് സഹിതം പുറത്ത് വന്നു. മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിലാണ് നസീം പങ്കെടുത്തത്. ഇയാൾ പോലീസിന്റെ റാങ്ക് ലിസ്റ്റിലുള്ളതിനാൽ കേസില്‍ നിന്ന് ഒഴിവാക്കാൽ ഉന്നത സമ്മർദ്ദം ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. ഇക്കാലത്ത് സജീവമായി ഇയാൾ കോളജ് ക്യാംപസിൽ തന്നെയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

പോലീസിനെ ആക്രമിച്ച സംഭവത്തിൽ നസീമിനെ ന്യായീകരിച്ച് ഇതേകാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ബിജെപിക്കാരായ പോലീസുകാര്‍ നസീമിനെ കേസിൽ പ്രതിയാക്കിയെന്നായികുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അനുനയ നീക്കവുമായി സിപിഎം, കേസുമായി മുന്നോട്ട് പോവുമെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛൻ

This post was last modified on July 13, 2019 10:55 am