X

യൂണിവേഴ്സിറ്റി കോളേജ് അക്രമം: വൈസ് ചാൻസിലറോട് ഗവർണർ റിപ്പോർട്ട് തേടി

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്

യൂണിവേഴ്‍സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ‌ പുറത്ത് വന്നതോടെ വിഷയത്തിൽ ഗവര്‍ണർ ഇടപെടുന്നു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടതായി  ഗവര്‍ണർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. പരീക്ഷാ നടത്തിപ്പുൾപ്പെടെയുള്ള സംഭവങ്ങളെ കുറിച്ച് വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സർവകലാശാലയുടെ ചാന്‍സലർ‌ കൂടിയായ ഗവർണറുടെ ഇടപെടൽ.

യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട് ഉയർന്ന കൊലപാതക ശ്രമക്കേസിന്റെയും ഉത്തരക്കടലാസ് കണ്ടെത്തിയതും, സീലുകൾ ഉൾപ്പെടെ പുറത്തുപോയെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അടിയന്തര റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിർദേശിച്ചെന്നാണ് ട്വീറ്റിലെ ഉള്ളടക്കം.

യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടുയർന്ന് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. നിലവിലെ സ്ഥിതിഗതികൾ അറിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അതേസമയം, യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ഇതിന് പുറമെ കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞതായാണ് വിവരം. പുതിയ സാഹചര്യത്തിൽ ടുതല്‍ പേരെ പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത. ഇന്നലെ പുലര്‍ച്ചെ പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന്‍റെ പിടിയിലായെങ്കിലും ആയുധം എവിടെ ഒളിപ്പിച്ചുവെന്നതിന്‍റെ ഒരു സൂചനയും പ്രതികള്‍ പൊലീസിന് നല്‍കിയിരുന്നില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിന്നുതിന് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

 

This post was last modified on July 16, 2019 11:16 am