X

യൂനിവേഴ്സിറ്റി കോളേജ് എസ്എഫ്ഐക്ക് അപവാദമെന്ന് തോമസ് ഐസക്, ഏക സംഘടനാ രീതി മുട്ടാളത്തമെന്ന് എംഎ ബേബി

എസ്എഫ്ഐ വേഷധാരികളായവർ നാണക്കേടുണ്ടാക്കി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങളെ അപലപിച്ച് മുതിർന്ന സിപിഎം നേതാക്കൾ. ധനമന്ത്രി തോമസ് ഐസക് എം എ ബേബി എന്നിവരാണ് ആക്രമങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ആക്രമണം എസ്എഫ്ഐയുടെ സമീപനത്തിന് വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സംഘടനയുടെ നയസമീപനങ്ങളിൽ തിരുത്തൽ വേണം. തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

എന്നാൽ എല്ലായിടത്തും എസ് എഫ് ഐ ആക്രമണത്തിന്‍റെ ആളുകളെന്ന പ്രചാരണം ശരിയല്ലെന്ന് നിലപാടെടുത്ത തോമസ് ഐസക് യുണിവേഴ്സിറ്റി കോളജ് ഇതിന് അപവാദമാണെന്നും കുറ്റപ്പെടുത്തി. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ എസ്എഫ്ഐ ആരെയും വകവരുത്തിയിട്ടില്ല. എന്നാൽ എസ്എഫ്ഐയുടെ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ശരിക്കും ഇരകളാണ് എസ്എഫ്ഐ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ക്യാപസിലെ എക സംഘടനാ രീതി മുട്ടാളത്തമാണെന്ന് മുന്‍മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം എ ബേബി വ്യക്തമാക്കി. എസ്എഫ്ഐ വേഷദാരികളായവർ നാണക്കേടുണ്ടാക്കി. സംഘടനയിൽ എല്ലാ രീതിയിലും തിരുത്തൽ വേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

എന്നാൽ വിദ്യാർത്ഥികളെന്ന പേരിൽ യുണിവേഴ്സിറ്റി കോളജിൽ ഉള്ളത് റൗഡികളാണെന്നായിരുന്നു തിരുവനന്തപുരം എംപി ശശി തരൂരിന്റെ പ്രതികരണം. കോളജിലെ അക്രമങ്ങൾ ദയവ് ചെയ്ത് നിർത്തണമെന്നും ജനങ്ങളുടെ പേരിൽ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ അടിയന്തിര നടപടിയെടുക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വമാണ്. അക്രമരാഷ്ട്രീയം ഏത് പാർട്ടി നടത്തിയാലും അത് ശരിയുടെ മാർഗ്ഗമല്ലെന്നും തരൂർ പറയുന്നു.

‘തേനുമെടുക്കേണ്ട, വിറകും വെട്ടണ്ട’, കക്കയത്ത് കാട്ടില്‍ കയറുന്നതിന് ആദിവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ വിലക്ക്, വനാവകാശ നിയമം അട്ടിമറിക്കുന്നു എന്നാരോപണം

 

This post was last modified on July 14, 2019 2:31 pm