X

ശരിക്കും രാഹുല്‍ ഗാന്ധി ഇപ്പോള്‍ ആരാണ്? മഹാരാഷട്ര പിസിസി പ്രസിഡന്റിനെ നിയമിച്ചത് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്ര അധ്യക്ഷനെ നിയമിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് ആര്

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ഫലം പുറത്തുവന്ന ഉടനെ തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞതാണ്. എന്നാല്‍ നേതാക്കള്‍ ഒന്നടങ്കം രാഹുലിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താന്‍ ശ്രമിച്ചു. രാഹുല്‍ വഴങ്ങിയില്ല. പിന്നീട് രണ്ടാഴ്ച മുമ്പ് ഔദ്യോഗികമായി തന്നെ രാഹുല്‍ ഗാന്ധി തന്റെ രാജിക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലപ്പോഴും ഒറ്റയ്ക്ക് പോരാടുന്നപോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യയെ പോലുള്ള നേതാക്കളും സ്ഥാനം ഒഴിഞ്ഞു. പാര്‍ട്ടി പുനഃസംഘടനയ്ക്ക് വേദിയൊരുക്കാന്‍ ആയിരുന്നു രാജി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലടക്കം താന്‍ ഇടപെടില്ലെന്നും ഗാന്ധി കുടുംബത്തിലെ ആരും അധ്യക്ഷ സ്ഥാനത്തേക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മാസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് അധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മല്ലികാര്‍ജ്ജുന ഖാര്‍ഗെ മുതല്‍ സച്ചിന്‍ പൈലറ്റിന്റെ പേരുകള്‍ വരെ വാര്‍ത്തകളില്‍ നിറഞ്ഞു. യുവാവായിരിക്കണം പ്രസിഡന്റ് സ്ഥാനത്ത് വരേണ്ടതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് ആവശ്യപ്പെടുകയും ചെയ്തു. അതിനിടയിലാണ് കര്‍ണാടകയിലെ പ്രതിസന്ധി ഉടലെടുത്തത്. അടുത്ത ആഴ്ച ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ തീരുമാനം എടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ഇങ്ങനെ നേതൃത്വ പ്രതിസന്ധിയ്ക്കിടയിലാണ് മഹാരാഷ്ട്രയില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിച്ചത്. ബാലസഹേബ് തോറാട്ടിനെ അധ്യക്ഷനാക്കിയ വിവരം അറിയിച്ചത് സംഘടന ചുമതലയുളള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ്. പതിവു കോണ്‍ഗ്രസ് ശൈലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തോറാട്ടിനെ പ്രസിഡന്റായി നിയമിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്തക്കുറിപ്പിലുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടുമില്ല. ആരാണ് പ്രസിഡന്റ് എന്ന കാര്യം വ്യക്തമാക്കിയിട്ടുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്വീകരിക്കാത്തതുകൊണ്ട് രാഹുല്‍ഗാന്ധി പ്രസിഡന്റായി തുടരുന്നുവെന്നാണ് ഒരു നേതാവ് വിശദീകരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അടുത്തു തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പിസിസി അധ്യക്ഷന്‍ അശോക് ചവാന്‍ ഈയിടെ ആണ് രാജിവെച്ചത്. ഇതേത്തുടര്‍ന്നാണ് തോറാട്ടിനെ പുതിയ പ്രസിഡന്റിനെ നിയമിച്ചത്. അഞ്ച് വര്‍ക്കിംങ് പ്രസിഡന്റുമാരെയും പാര്‍ട്ടി അധ്യക്ഷന്‍ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ കെ സി പാദ്വിയെ കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി നേതാവായും നിയമിച്ചു.

Read More: ‘എന്‍ഡോസള്‍ഫാന്‍ കൊലയാളിയാണെന്ന് മനസിലാക്കാന്‍ കൃഷിയില്‍ പിഎച്ച്ഡി പോര, മനുഷ്യത്വം വേണം; അത് കളക്ടര്‍ ആയാലും

This post was last modified on July 14, 2019 1:24 pm