X

വളാഞ്ചേരി പോക്സോ കേസ്; പെൺകുട്ടിയുടെ സഹോദരീ ഭർത്താവിനെതിരെയും പീഡനക്കേസ്, പ്രതിയായ നഗരസഭാ കൗൺസിലർ ഇപ്പോഴും ഒളിവിൽ

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരിയുടെ ഭർത്താവ് പീഡിപ്പിച്ചതായുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തലിലാണ് കേസ്.

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി എൽഡിഎഫ് നഗരസഭാ കൗൺസിലർ പീഡിപ്പിച്ച കേസിൽ 16കാരിയുടെ സഹോദരീ ഭർത്താവിനെതിരെയും പോക്സോ പ്രകാരം കേസ്. എൽഡിഎഫ് നഗരസഭാ കൗൺസിലർക്കെതിരെ പോക്സോ പ്രകാരം അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയുടെ ഭർത്താവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരി ഭർത്താവ് പീഡിപ്പിച്ചതായുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തലിലാണ്  നടപടി.

ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിനിടെയായിരുന്നു സഹോദരിയുടെ ഭർത്താവിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ഇതുപ്രകാരമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. അതിനിടെ കേസിൽ പ്രതിയായവളാഞ്ചേരി നഗരസഭാ എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്നതായി പോലീസ്. ഷംസുദ്ദീന് ബിസിനസ് ബന്ധങ്ങളുള്ള മലേഷ്യയിലേക്കോ തായ്‍ലന്‍റിലേക്കോ കടന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇതിന് പിറകെയാണ് മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാൾക്കെതിരായ കേസ്.

വളാഞ്ചേരി നഗരസഭ 32ാം വാർഡിലെ ഇടതുപക്ഷ സ്വതന്ത്ര കൗൺസിലറായ ഷംസുദ്ദീൻ നടക്കാവിലിനെതിരെ പതിനാറ് വയസുകാരിയായ പെൺകുട്ടി പരാതി നൽകിയതോടെയാണ് പീഡന വാർത്ത പുറത്തറിയുന്നത്. ഒരു വർഷമായി ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെൺകുട്ടി ചൈൽഡ് ലൈനോട് വെളിപ്പെടുത്തിയത്. പരാതി ഉയർന്നതിന് പിറകെ തന്നെ ഷംസുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു.

Also Read-  ആറാം ഘട്ടത്തില്‍ ഡല്‍ഹിയും ആറ് സംസ്ഥാനങ്ങളും – 59 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധി

This post was last modified on May 12, 2019 10:35 am

Related Post
Leave a Comment