X

ബിജെപി- ആർഎസ്എസ് പ്രവർത്തകർ റോഡ് കയ്യേറി, കല്ലെറിഞ്ഞു, പുല്ലിന് തീയ്യിട്ടു; വനിതാ മതിലിനിടെ കാസര്‍കോട് സംഘർഷം

മേഖലയിൽ ഇപ്പോഴും സഘർഷാവസ്ഥ തുടരുകയാണ്.

വനിതാ മതിൽ സംഘടിപ്പക്കുന്നതിനിടെ വനിതാ മതിലിനിടെ കാസർകോട് ചേറ്റുകുണ്ടിൽ സിപിഎം – ബിജെപി സംഘർഷം. ബിജെപി-ആർ‌എസ്എസ് പ്രവർത്തകർ റോഡ് കൈയേറി വനിതാമതിൽ തടയാൻ ശ്രമിച്ചു.  ഇതോടെയാണ് സംഘർഷം ആരംഭിച്ചത്. വനിതാമതിലിൽ പങ്കെടുക്കാനെത്തിയവർക്കു നേരെ കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിവീശി.

സ്ത്രീകളുമായെത്തിയ വാഹനങ്ങൾ തടയുകയും റോഡിന് സമീപത്തെ പുല്ലിന് തീയ്യിട്ടും പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ പ്രദേശത്ത് 500 മീറ്ററോളം വനിതാ മതിൽ സൃഷ്ടിക്കാനായില്ലെന്നം റിപ്പോർട്ടുകള്‍ പറയുന്നു. കല്ലേറുണ്ടായതോടെ പലരും ഒാടിരക്ഷപ്പെടുകയായിരുന്നു. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. മനോരമ ന്യൂസിന്റെ ക്യാമറ തകർത്ത അക്രമികള്‍ 24 ന്യൂസിന്റെ പ്രതിനിധികളെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഉള്‍പ്പെടെ ഈരിവാങ്ങുന്ന അവസ്ഥയും ഉണ്ടായി. മേഖലയിൽ ഇപ്പോഴും സഘർഷാവസ്ഥ തുടരുകയാണ്.

Live: ‘നിങ്ങൾ ചരിത്രം സൃഷ്ടിച്ചു:’ വനിതാ വൻമതിൽ

This post was last modified on January 1, 2019 5:22 pm