X

വിദേശത്തു നിന്നും പണം കടത്തി? വെള്ളാപ്പള്ളിയെ ഇഡി ചോദ്യം ചെയ്തു

കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടി. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കുറോളം നീണ്ടു.

വിദേശത്ത് നിന്ന് പണം അനധികൃതമായി കൊണ്ടുവന്നെന്ന ആരോപണത്തില്‍ എസ് എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടി. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കുറോളം നീണ്ടു. വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും അദ്ദേഹത്തിനൊപ്പം ഇഡി ഓഫിലെത്തിയിരുന്നു.
അതേസമയം, വിദേശത്തു നിന്നും അധികൃതമായി പണം കൊണ്ടുവന്നെന്ന പരാതി തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന വെള്ളാപ്പളി മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

This post was last modified on July 18, 2018 3:34 pm

Related Post
Leave a Comment