X

വിജയ് മല്യയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടു: ടൈംസ് നൗ ചാനലിനെതിരെ കേസ്

ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ്, ഐടി ആക്റ്റ് 2000 എന്നിവ പ്രകാരമാണ് കേസ്.

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട പ്രമുഖ മദ്യവ്യവസായി വിജയ് മല്യയെ കുറിച്ചുള്ള വാര്‍ത്തകളുടെ പേരില്‍ ടൈംസ് നൗ ചാനലിനെതിരേ കേസ്. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പുറത്തുവിട്ടെന്ന് അരോപിച്ചാണ് കേസ്. സംഭവത്തില്‍ ടൈംസ് നൗ മാനേജിങ്ങ് എഡിറ്റര്‍മാരായ നവിക കുമാര്‍, രാഹുല്‍ ശിവശങ്കര്‍, റിപ്പോര്‍ട്ടര്‍ നിഗുഞ്ച് ഗാര്‍ഗ്ഗ്, പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സ് രേഖകള്‍ പുറത്തുവിട്ട സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിയാ്ണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ്, ഐടി ആക്റ്റ് 2000 എന്നിവ പ്രകാരമാണ് കേസ്. സിബിഐ രേഖകള്‍ ചില വ്യക്തികള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ദുരൂപയോഗം ചെയ്യുകയായിരുന്നെന്നും എഫ് ഐ ആര്‍ ചുണ്ടിക്കാട്ടുന്നു.

സിബിഐയുടെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാള്‍

This post was last modified on October 28, 2018 2:11 pm