X

അര്‍ണബ് ഗോസ്വാമിയെ നിലയ്ക്ക് നിര്‍ത്തി കെകെ ശൈലജ; മന്ത്രിയെ അപമാനിക്കുംവിധം പെരുമാറിയെന്ന് ആരോപണം

നിങ്ങളുടെ അവതാരകന്‍ മറുപടി പറയാന്‍ അനുവദിക്കാതെ ഒന്നിനു പിന്നാലെ മറ്റൊന്നായിങ്ങനെ ചോദ്യം മാത്രം ചോദിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ശരിയല്ലെന്നും മന്ത്രി റിപ്പോര്‍ട്ടറോട് പറയുന്നു.

ശബരിമല സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്ക് ടിവി ചാനലില്‍ അവകതാരകന്‍ അര്‍ണബ് ഗോസ്വാമിക്കുള്ള കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ മറുപടി വൈറലാവുന്നു. അര്‍ണബിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മന്ത്രി തയ്യാറാവുന്നതിനിടെ ചോദ്യം അവര്‍ത്തിച്ച അവകതാരകനോടായിരുന്നു ശൈലജയുടെ മറുപടി. തന്റെ റിപ്പോര്‍ട്ടര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സര്‍ക്കാര്‍ എന്ത് ചെയ്തു. എന്താണ് അവിടെ സംഭവിക്കുന്നത്. ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മന്ത്രി മറുപടി പറയണം എന്നായിരുന്നു അവതാരകന്റെ തുടര്‍ച്ചയായ ആവശ്യം.

എന്നാല്‍ മറുപടി പറഞ്ഞു തുടങ്ങാന്‍ മന്ത്രിയെ അനുവദിക്കുക മാത്രം ചെയ്യാതെയായിരുന്നു അര്‍ണബിന്റെ നടപടി. പലതവണ മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും ഇതിന് അനുവദിക്കാതെ അര്‍ണബ് തുടര്‍ന്നപ്പോള്‍ ഇത്തരത്തില്‍ സംസാരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇതിനിടെ സമീപത്തുള്ള ചാനല്‍ റിപ്പോര്‍ട്ടറോട് തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറയുന്നുമുണ്ട് ആരോഗ്യമന്ത്രി. ഇതിനിടെ നിങ്ങള്‍ക്ക് ഏതു ചോദ്യവും ചോദിക്കാം. അതിനു മറുപടി പറയാം. പക്ഷേ, നിങ്ങളുടെ അവതാരകന്‍ മറുപടി പറയാന്‍ അനുവദിക്കാതെ ഒന്നിനു പിന്നാലെ മറ്റൊന്നായിങ്ങനെ ചോദ്യം മാത്രം ചോദിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ശരിയല്ലെന്നും മന്ത്രി റിപ്പോര്‍ട്ടറോട് പറയുന്നു. എന്നാല്‍ അര്‍ണബ് അവസരം കൊടുക്കാതെ ചോദ്യങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുമ്പോള്‍ മന്ത്രി മൈക്ക് ഊരി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് മന്ത്രിയുടെ മികച്ച മറുപടി, ഇവിടെ വേറേയും റിപ്പോര്‍ട്ടര്‍മാരും ചാനലുകളുമുണ്ട്, അവരോടും സംസാരിക്കണം. മറുപടി പറയാന്‍ അനുവദിക്കാത്ത റിപ്പബ്ലിക് ടി.വി ചാനലുകാരേട് എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. നിങ്ങള്‍ക്ക് പോകാം. അപ്പോഴും സ്റ്റുഡിയോയില്‍ അര്‍ണബ് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയയായിരുന്നു.

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

This post was last modified on October 17, 2018 5:46 pm