X

ഭര്‍ത്താവിന്റെ വരുമാന വിവരങ്ങള്‍ അറിയാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് കോടതി

ഭാര്യ മുന്നാം കക്ഷിയാണെന്നതിന്റെ പേരില്‍ ഭാര്യക്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് തടയാന്‍ ആവില്ലെന്നും ജസ്റ്റിസുമാരായ എസ്‌കെ സേഥ്, നന്ദിതാ ഡബ്ബേ എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.

ഭര്‍ത്താവിന്റെ വേതനം അടക്കമുള്ള വരുമാനങ്ങളുടെ സ്രോതസ് അറിയാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. തന്നില്‍ നിന്നും അകന്നു കഴിയുന്ന ഭര്‍ത്താവിന്റെ വരുമാന വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭാര്യ മുന്നാം കക്ഷിയാണെന്നതിന്‍റെ പേരില്‍ ഭാര്യക്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് തടയാന്‍ ആവില്ലെന്നും ജസ്റ്റിസുമാരായ എസ്‌കെ സേഥ്, നന്ദിത ഡബ്ബേ എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.

പരാതിക്കാരിയായ സുനിത ജയിന്‍ എന്ന സ്ത്രീയുടെ ഭര്‍ത്താവ് പവന്‍ കുമാര്‍, ബിഎസ്എന്‍എല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വന്‍ ശമ്പളം കൈപ്പറ്റുന്ന വ്യക്തിയാണെന്നും എന്നാല്‍ ഭാര്യയുടെ ചിലവുകള്‍ക്കായി പ്രതിമാസം 7000 രൂപ മാത്രമാണ് നല്‍കാറുള്ളതെന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പവന്‍ കുമാര്‍ തന്റെ പേ ഇന്‍സ്ലിപ്പ് ഹാജരാക്കിയതിനെ തുടര്‍ന്ന വിചാരണ കോടതി നേരത്തെ സുനിത ജയിന്‍ സമര്‍പ്പിച്ച ഹരജി തള്ളിയികുന്നു. തുടര്‍ന്ന ഭര്‍ത്താവിന്റെ വേതനവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ വിവരാവകാശ അപേക്ഷ നല്‍കുകയും ഹൈക്കോടതിയ സമര്‍പ്പിക്കുകയുമായിരുന്നു.

This post was last modified on May 28, 2018 11:56 am