നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുന്‍കാമുകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 21കാരിയും പ്രതിശ്രുത വരനും അറസ്റ്റില്‍. ഡല്‍ഹി നിവാസികളായ ഡോളി ചൗധരി 28 കാരനായ പ്രതിശ്രുത വരന് മനീഷ് ചൗധരി എന്നിവരെയാണ് ഗ്രേറ്റര്‍ നോയ്ഡ പോലീസ് അറസ്റ്റ് ചെയ്തത്.
മോഹിത്ത് മാവി എന്ന് യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ഓഗസ്റ്റ് 16ന് പിതാവ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും വരനും അറസ്റ്റിലായത്. മോഹിത്തിന് ഒരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്ന കുടുംബങ്ങളുടെ സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഡോളിയിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച പെണ്‍കുട്ടി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോലി തേടിയെത്തിയ യുവതിയെ മോഹിത്ത് മാവി പരിചപ്പെടുന്നത്. മാന്‍ പവര്‍ കമ്പനിയില്‍ കോണ്‍ട്രാക്ടറായ മോഹിത്ത് യുവതിക്ക് ജോലി ശരിയാക്കി നല്‍കുകയും താമസ സ്ഥലം പങ്കിടുകയുമായിരുന്നു. ഇതിനിടെ ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു. എന്നാല്‍ മറ്റൊരു യുവാവുമായും പെണ്‍കുട്ടി വിവാഹത്തിന് തയ്യാറായതോടെ ഇവരുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇതോടെയാണ് പ്രതിശ്രൂത വരവുമായി ചേര്‍ന്ന് ഇയാളെ വകവരുത്താന്‍ യുവതി തീരുമാനിച്ചത്. ഇതിനായി മഥുരയില്‍ ഹോട്ടലില്‍ മുറിയെടുത്തശേഷം മോഹിത്തിലെ വിളിച്ചുവരുത്തുകയും ശേഷം ശീതളപാനീയത്തില്‍ ഉറക്കഗുളിക പകര്‍ത്തി അബോധാവസ്ഥയിലാക്കി പഴയ യമുന പാലത്തില്‍ നിന്നും നദിയിലേക്ക് തള്ളിയിടുകയായിരുന്നെന്നും പോലീസ് പറയുന്നു.
This post was last modified on September 2, 2018 3:11 pm