X

10 വര്‍ഷമായി കോമയിലായ സ്ത്രീ പ്രസവിച്ചു; പൊലീസ് ലൈംഗിക പീഡനം അന്വേഷിക്കുന്നു

കഴിഞ്ഞയാഴ്ച അരിസോണയിലെ ഫെനിക്‌സ് ഹസീന്‍ഡ ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് സംഭവം. പൊലീസ് ലൈംഗിക പീഡനം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്.

യുഎസില്‍ 10 വര്‍ഷമായി കോമയില്‍ ആശുപത്രിയില്‍ കഴിയുന്ന സ്ത്രീ പ്രസവിച്ചു. കഴിഞ്ഞയാഴ്ച അരിസോണയിലെ ഫെനിക്‌സ് ഹസീന്‍ഡ ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് സംഭവം. പൊലീസ് ലൈംഗിക പീഡനം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവം അന്വേഷിച്ചുവരുകയാണ് എന്ന് ഹസീന്റെ ഹെല്‍ത്ത്‌കെയര്‍ വക്താവ് ഡേവിഡ് ലീബോവിറ്റ്‌സും അറിയിച്ചു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഹസീന്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡിസംബര്‍ 29നാണ് കോമയിലായിരുന്ന സ്ത്രീ ആണ്‍കുട്ടിയെ പ്രസവിച്ചത്.

അരിസോണ സംസ്ഥാന നിയമ പ്രകാരം ഇത്തരത്തില്‍ ചലനശേഷിയില്ലാത്തവരടക്കമുള്ള രോഗികളെ ലൈംഗികപീഡനത്തിനിരയാക്കുന്നത് വലിയ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അതേസമയം പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. ഹസീന്റ ഹെല്‍ത്ത് കെയറുമായി ബന്ധപ്പെട്ട് നേരത്തെ പരാതികളുമായി രോഗികള്‍ രംഗത്തെത്തിയിരുന്നു. രോഗികളെ ലൈംഗികചുവയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ 2013ല്‍ ഹസീന്റയ്‌ക്കെതിരെ അന്വേഷണം നടന്നിരുന്നു, ഒരു മാസം കഴിഞ്ഞാണ് അന്ന് പരാതികളില്‍ നടപടിയുണ്ടായത്. സ്റ്റാഫ് അംഗത്തെ പുറത്താക്കുകയും ചെയ്തു.

Related Post
Leave a Comment