X

ശബരിമല: പോലീസ് ഉന്നതതലയോഗം ഇന്ന്

കോടതി വിധിക്ക് ശേഷമുള്ള സംസ്ഥാനത്തെ അവസ്ഥകളും പോലീസ് നേരിടുന്ന വെല്ലുവിളികളും മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണങ്ങളും യോഗത്തില്‍ വിലയിരുത്തും

സുപ്രീം കോടതി വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി നടതുറന്ന ശേഷം ശബരിമലയിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഇന്ന് പോലീസ് ഉന്നതതലയോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തിലാണ് രാവിലെ പതിന്നൊന്നിനാണ് യോഗം ചേരുന്നത്. കോടതി വിധിക്ക് ശേഷമുള്ള സംസ്ഥാനത്തെ അവസ്ഥകളും പോലീസ് നേരിടുന്ന വെല്ലുവിളികളും മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണങ്ങളും യോഗത്തില്‍ വിലയിരുത്തും. ഡിജിപി ലോക്‌നാഥ് ബഹ്‌റ , എഡിജിപി അനില്‍കാന്ത്, ഐ ജി മാര്‍ , എസ്പിമാര്‍ എന്നിവര്‍ പങ്കെടുക്കും.

അതേസമയം, ദര്‍ശനത്തിന് സംരക്ഷണം തേടി അഭിഭാഷകരടക്കം നാല് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അഭിഭാഷകരായ എ.കെ.മായ, എസ്. രേഖ എന്നിവരും ജലജ മോള്‍, ജയമോള്‍ എന്നിവരുമാണ് കോടതിയെ സമീപിച്ചത്. തങ്ങള്‍ ഭക്തരാണെന്നും 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായ വിശ്വാസികളെ മല കയറുന്നതില്‍ നിന്ന് രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരെയടക്കം തടയുന്ന സാഹചര്യത്തില്‍ സംരക്ഷണം അനുവദിക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുള്ളതായും ഹരജിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെ ഏതിര്‍ ക്ക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

 

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

ഇത് ഞങ്ങളുടെ മല, അയ്യപ്പന്‍ മലയരയന്‍; ക്ഷേത്രം തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് മലയരയ സഭ സുപ്രീം കോടതിയിലേക്ക്

ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും; നാട്ടുകാരില്‍ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജകുടുംബവും ലോകചരിത്രത്തില്‍ ഒരു പക്ഷെ ഇവരായിരിക്കും

‘മണ്ഡല, മകരവിളക്കു സീസണിൽ ശബരിമലയിൽ പ്രശ്നസാധ്യത’: ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്

This post was last modified on October 24, 2018 10:15 am