യുഎസ് പാര്‍ലമെന്റ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തിരിച്ചടിയെന്ന് സൂചനകള്‍. തിരഞ്ഞെടുപ്പ് നടന്ന ജനപ്രതിനിധി സഭയിലെ 435 സീറ്റുകളില്‍ 218 സീറ്റ് നേടി ഡമോക്രാറ്റുകള്‍ മുന്നില്‍. 26 സീറ്റുകള്‍ അധികം നേടിയാണ് ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം നേടിയത്. 193 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ് നേടിയത്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ആറുസീറ്റുകള്‍ സ്വന്തമാക്കി ഡെമോക്രാറ്റുകള്‍ മുന്നേറ്റം നടത്തി. അതേസമയം സെനറ്റില്‍ റിപ്പബ്ലിക്കന്‍സിനാണ് മുന്‍തൂക്കം രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ട് 45 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ നേടിയപ്പോള്‍ 51 സീറ്റുകളുമായി റിപ്പബ്ലിക്കന്‍സ് സെനറ്റ് നിലനിര്‍ത്തി. അതിനിടെ സൗത്ത് ഡെക്കോഡ സംസ്ഥാനം ആദ്യമായി വനിതാ ഗവര്‍ണറെയും തിരഞ്ഞെുത്തു. റിപ്പബ്ലിക്കന്‍ പ്രതിനിധിയായി ജനവിധി തേടിയ ക്രിസ്റ്റി നൊയിം ആണ് വിജയം നേടി ചരിത്രം കുറിച്ചിരിക്കുന്നത്. ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് പെന്‍സ് വിജയച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ കൂടിയാണ് ഗ്രെഗ് പെന്‍സ്
അതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇത് തുടരാനായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ടെക്‌സാസില്‍ സെനറ്റ് സീറ്റ് പാര്‍ട്ടി നിലനിര്‍ത്തി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബെറ്റൊ ഒ റൗര്‍ക്കിയെ പരാജയപ്പെടുത്തിയാണ് ടെഡ് ക്രൂസ് സീറ്റ് നിലനിര്‍ത്തിയത്. വോട്ടെണ്ണല്‍ പാതി പിന്നിടുമ്പോള്‍ തന്നെ 43 സീറ്റിലാണ് ഡെമോക്രാറ്റുകള്‍ വിജയിച്ചിരിക്കുന്നത്.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും വിജയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ്. ന്യൂജഴ്‌സിയിലും ജയം ഡെമോക്രാറ്റുകള്‍ സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം ഊഴത്തിലൂടെ ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു.
സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ പ്രകാരം വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 44 % ആളുകള്‍ ട്രംപിനെ പിന്തുണച്ചതായും എക്‌സിറ്റ് പോള്‍ പറയുന്നു. അതിനിടെ അയോവ, മോണ്ടാന, നെവാഡ, യൂട്ടാ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പും അവസാനിച്ചിട്ടുണ്ട്. നിലവില്‍ 435 അംഗ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 235, ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 193 അംഗങ്ങളാണുണ്ടായിരുന്നത്. 100 അംഗ സെനറ്റില്‍ നേരിയ ഭൂരിപക്ഷവുമാണ് ട്രംപിന്റെ പാര്‍ട്ടിക്കുള്ളത്. യുഎസിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വനിതകള്‍ മല്‍സരരംഗത്തുള്ള ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ട്രംപും ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയും പ്രചാരണങ്ങളില്‍ സജീവമായിരുന്നു.
This post was last modified on November 7, 2018 2:04 pm
Leave a Comment