X

പെന്‍സില്‍വാനിയയില്‍ പള്ളിയില്‍ വെടിവയ്പ്പ്; ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മരണ സംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

യുഎസ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ  ജുത ആരാധനാലയത്തിലുണ്ടായ വെടിവയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ശനിയാഴ്ച് രാവിലെ പത്ത് മണിയോടെയായിരുന്നു പിറ്റ്‌സ്‌ബെര്‍ഗ് സ്‌ക്വയര്‍ ഹില്‍ സിനഗോഗില്‍ വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധനാലയത്തില്‍ അതിക്രമിച്ച് കടന്ന അക്രമി അള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായും പോലീസ് വക്താവ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മരണ സംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

അതേസമയം, ആക്രമണം നടത്തിയ വ്യക്തി പോലീസില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെളുത്ത വര്‍ഗ്ഗക്കാരനായ താടിവച്ച ഒരാളാണ് അക്രമം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അരാധാനാലയത്തിന്റെ മുന്നാം നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥുമായുണ്ടായ വെടിവയ്പ്പിലാണ് ഉദ്യോഗസ്ഥര്‍ക്ക പരിക്കേറ്റത്. അക്രമിക്കും വെടിയേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Post
Leave a Comment