X

പമ്പ പിന്നിട്ട് വീണ്ടും യുവതികൾ; മരക്കൂട്ടത്ത് തീർത്ഥാടകർ തടഞ്ഞ് തിരിച്ചയച്ചു, പ്രതിഷേധം

പമ്പ പിന്നിട്ടത് ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

പമ്പ പിന്നിട്ട്  സന്നിധാനത്തേക്ക് പോയ യുവതികളെ തീർത്ഥാടകർ തടഞ്ഞു. 50 വയസ്സിന് താഴെ മാത്രം പ്രായം തോന്നിക്കുന്ന രണ്ട്  സ്ത്രീകളെയാണ് കാനന പാതയിൽ തീർത്ഥാടകർ തടഞ്ഞത്. ഇതോടെ ഇവരെ പോലീസെത്തി വനിതാ പോലീസിന്റെ അകമ്പടിയോടെ  തിരികെ പമ്പയിലെത്തിച്ചു. മരക്കൂട്ടത്തിന് സമീപത്ത് വച്ചാണ് ഇവരെ തടഞ്ഞത്.

ഇരുവരും ആന്ധ സ്വദേശിനികളാണെന്നാണ് വിവരം.  ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മുഖം മറച്ച നിലയിലായിരുന്നു ഇവരെ തിരികെ പമ്പയിലെത്തിച്ചത്. എന്നാൽ മതിയായ സുരക്ഷ നൽകാരെ ഇവരെ ശബരിമലയിലേക്ക് കയറ്റിവിട്ടതെങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം.

അതേസമയം, 1500 ഒാളം പോലീസുകാർ ഒരുക്കുന്ന കനത്ത സുരക്ഷയും പരിശോധനയും പിന്നിട്ട് ഏങ്ങനെയാണ് ഇവർ സന്നിധാനത്ത് എത്തിയതെന്ന് വ്യക്തമല്ല. തങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പോലീസ് നൽകുന്ന പ്രതികരണം. പമ്പ പോലീസ് സ്റ്റേഷനിലാണ്  ഇവരിപ്പോൾ.  യുവതി സന്നിധാനത്തേക്ക് പോവാൻ ശ്രമിച്ചെന്ന വാർത്തകൾ പുറത്തുവന്നതോടെ പമ്പയിൽ വീണ്ടും തീർത്ഥാടകരുടെ പ്രതിഷേധത്തിന് വേദിയായി.

 

This post was last modified on December 1, 2018 1:35 pm

Related Post
Leave a Comment