X

റെയിൽവേ ട്രാക്കിൽ ബൈക്കുമായി യുവതീയുവാക്കളുടെ അഭ്യാസം; അർധ രാത്രി ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് നിർത്തിയിട്ടു

ട്രെയിന്‍ വരുന്നതിനായി ലവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ട് മുന്‍പ് ബൈക്ക് പാളത്തില്‍ കയറ്റി ട്രാക്കിലൂടെ ഓടിച്ചുപോവുകയായിരുന്നു.

പാറശ്ശാലയ്ക്ക് സമീപം എയ്തുകൊണ്ടാന്‍ കാണിയിലാണ് ഞായറാഴ്ച രാത്രി നടന്ന ദുരൂഹ സംഭവത്തിന്റെ ഞെട്ടലിലാണ് റെയിൽ വേ അധികൃതർ. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് കടന്നുപോവുന്നതിന് തൊട്ടുമുൻപ് അര്‍ധരാത്രി റയില്‍വെ ട്രാക്കില്‍ യുവതീ യുവാക്കൾ നടത്തിയ അതിസാഹസികതയാണ് റെയിൽ വേ അധിതരെ ഞെട്ടിച്ചിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുമൊത്ത് ബൈക്കില്‍ ട്രാക്കിലൂടെ സഞ്ചരിച്ച്  പരിഭ്രാന്തി ഉയര്‍ത്തിയതോടെ ദുരന്തമൊഴിവാക്കാന്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 20 മിനിറ്റ് നിര്‍ത്തിയിട്ടു.

ട്രെയിന്‍ വരുന്നതിനായി ലവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ട് മുന്‍പ് ബൈക്ക് പാളത്തില്‍ കയറ്റി ട്രാക്കിലൂടെ ഓടിച്ചുപോവുകയായിരുന്നു. ഉടന്‍ തന്നെ ഗേറ്റ് കീപ്പര്‍ ബൈക്ക് പോയ ദിശയിലുള്ള കണ്ണന്‍കുഴി ലവല്‍ ക്രോസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാരെ വലച്ചുകൊണ്ട് ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടത്.

അതേസമയം, യാത്ര തുടർന്ന ട്രയിനിന്റെ ലോക്കോ പൈലറ്റ് ട്രാക്കിനരികില്‍ ബൈക്കും യാത്രികരെയും കണ്ടെത്തി. വാഹനനമ്പര്‍ കൈമാറിയിട്ടുണ്ട്. എന്നാൽ ഇത് വ്യാജനമ്പരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസും റയില്‍വെ സംരക്ഷണസേനയും അന്വേഷണം തുടങ്ങി. സംഭവം ആത്മഹത്യശ്രമമോ, അതോ അട്ടിമറിക്കുള്ള സാധ്യതയോ എന്നതു പൊലീസിന് തീര്‍ച്ചപ്പെടുത്താനായിട്ടില്ല.

‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍;

This post was last modified on May 21, 2019 8:09 am

Related Post
Leave a Comment