X

ഒരു വര്‍ഷമായി പതിമൂന്നുകാരിയെ പീഡിപ്പിച്ച് രണ്ടാനച്ഛന്‍; പോക്സോ പ്രകാരം അമ്മയേയും അറസ്റ്റു ചെയ്തു

സ്റ്റുഡന്റ് പോലീസ് കേഡറ്റായ കുട്ടിയുടെ മൂത്ത സഹോദരി വിവരം മുത്തച്ഛനെ അറിയിക്കുകയും തുടര്‍ന്ന് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഒരു വര്‍ഷമായി പതിമൂന്നുകാരിയെ പീഡിപ്പിച്ചിരുന്ന രണ്ടാനച്ഛന് പിന്നാലെ അമ്മയേയും അറസ്റ്റ് ചെയ്തു. പീഡന വിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരമാണ് അമ്മയ്ക്കെതിരേ കേസെടുത്തത്. സംഭവം വൈപ്പിന്‍ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കി. സ്റ്റുഡന്റ് പോലീസ് കേഡറ്റായ കുട്ടിയുടെ മൂത്ത സഹോദരി വിവരം മുത്തച്ഛനെ അറിയിക്കുകയും തുടര്‍ന്ന് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

വിവരം അറിയാമായിരുന്നിട്ടും അമ്മ ഇക്കാര്യം പുറത്തുപറഞ്ഞില്ലെന്ന് എസ്‌ഐ പി ടി ബിജോയ് പറഞ്ഞു. അറസ്റ്റിലായ അമ്മയേയും രണ്ടാനച്ഛനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയില്‍ വിട്ടു.

Read: കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

This post was last modified on May 10, 2019 9:14 am