X

എടപ്പാളില്‍ 16കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; ചോദ്യം ചെയ്തതിന് അമ്മയെയും മകനെയും ബന്ധുവിനെയും ക്രൂരമായി മര്‍ദ്ദിച്ചു

എടപ്പാള്‍ സ്വദേശിയായ നാരായണനെതിരെ സംഭവത്തില്‍ പോലീസില്‍ പരാതിയുണ്ട്.

എടപ്പാളില്‍ 16കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയത് ചോദ്യം ചെയ്തതിന് അമ്മയെയും മകനെയും ബന്ധുവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീയും മകനും ബന്ധുവും എടപ്പാളില്‍ നടന്ന മഴവില്‍ എക്‌സ്‌പോ കാണാന്‍ പോയപ്പോഴായിരുന്നു സംഭവം.

എടപ്പാള്‍ സ്വദേശിയായ നാരായണനെതിരെ സംഭവത്തില്‍ പോലീസില്‍ പരാതിയുണ്ട്. എക്‌സോപോയ്ക്കിടെയാണ് പതിനാറുകാരനെ നാരായണന്‍ പീഡനത്തിനിരയാക്കിയത്. കുട്ടി ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഇതുകണ്ട കുട്ടിയുടെ അമ്മയും ബന്ധുവും നാരായണന്റെ അടുത്തെത്തി ചോദ്യം ചെയ്തു.

തുടര്‍ന്ന് തര്‍ക്കത്തിലാവുകയും നാരായണണ്‍ കുട്ടിയെയും മാതാവിനെയും മര്‍ദ്ദിക്കുകമായിരുന്നു. ഇരുമ്പ് വടി കൊണ്ട് അടിയേറ്റ കുട്ടിക്കും ബന്ധുവിനും പരിക്കുണ്ട്. കുട്ടിയുടെ വിരലൊടിഞ്ഞിട്ടുണ്ട്. പോലീസ് അമ്മയുടെയും മകന്റെയും ബന്ധുവിന്റെയും മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കുറ്റാരോപിതനെതിരെ പോക്‌സോ ചുമത്തണമെന്നും പരാതികാര്‍ പറയുന്നു.