ആലുവയില്‍ മെഹന്തിയിട്ട ഗര്‍ഭിണിയായ യുവതിയുടെ വിരലുകളും കൈതണ്ടയും പൊള്ളിവീര്‍ത്തു. കടുങ്ങല്ലൂര്‍ സ്വദേശിയും അധ്യാപികയുമായ മുപ്പത്തിരണ്ടുകാരി കടയില്‍ നിന്ന് വാങ്ങിയതാണ് പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി. രാത്രിയില്‍ മെഹന്തി ഇട്ട് കിടന്ന യുവതിക്ക് പിറ്റേന്ന് രാവിലെ മുതല്‍ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി.
തുടര്‍ന്ന് കൈ നീരുവച്ചതുപോലെ പൊള്ളി വീര്‍ത്തു. വളയും മോതിരങ്ങളും അതില്‍ കുടുങ്ങി. തുടര്‍ന്ന് കളമശേരിയിലെ ത്വക്രോഗ വിദഗ്ധയുടെ ചികില്‍സ തേടി യുവതി. മൈലാഞ്ചിയിലെ കൃത്രിമ രാസപദാര്‍ഥങ്ങളാണ് പൊള്ളലിനു് കാരണമായി ഡോക്ടര്‍ പറയുന്നത്. സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും ചികിത്സ നടത്തിയിട്ടും യുവതി പൂര്‍ണ സുഖം പ്രാപിച്ചിട്ടില്ല.
യുവതി ഗര്‍ഭിണിയായതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ നിയന്ത്രണമുള്ളതുകൊണ്ടാണ് സുഖം പ്രാപിക്കാന്‍ താമസം നേരിട്ടത്. ഓയിന്‍മെന്റ് മാത്രമേ പുരട്ടാനാവൂ. പുതിയ തരത്തിലുള്ള മെഹന്തിയാണിത്. മെഹന്തിയിട്ട് അര മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും മൈലാഞ്ചി ഉണങ്ങുകയും. തുടര്‍ന്ന് സ്റ്റിക്കര്‍ പോലെ ഉണങ്ങിയ മൈലാഞ്ചി പറിച്ചെടുക്കുകയും ചെയ്യാം.
This post was last modified on April 16, 2019 8:27 am
Leave a Comment