മറ്റൊരു കുഞ്ഞുമായി മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലന്‍സിന് സഹായമൊരുക്കി കേരളം. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ നിന്നാണ് ഹൃദയസംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. കുഞ്ഞിനെയും കൊണ്ടുള്ള ആംബുലന്‍സ് ശ്രീചിത്ര ആശുപത്രിയില്‍ രാത്രി പത്തരയോടെ എത്തി. മലപ്പുറം വേങ്ങൂര്‍ സ്വദേശികളായ നജാദ്-ഇര്‍ഫാന ദമ്പതികളുടേതാണ് കുഞ്ഞ്.
സര്‍ക്കാരിന്റെ ഹൃദ്യം പദ്ധത്തിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന് ചികിത്സ നല്‍കുക. Hypoplastic left heart syndrome (HLHS) എന്ന അതീവ ഗുരുതര ഹൃദ്രോഗം ആണെന്നാണ് അറിയുന്നത്. മറ്റ് ആശുപത്രികളില്‍ ഇതിനുള്ള ചികിത്സ ഇല്ലായെന്ന് പറയുന്നു. ശ്രീചിത്രയില്‍ എത്തിച്ചാല്‍ ഭേദമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. അതിനാലാണ് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തിരുവനന്തപുരത്തേക്ക് കൊണ്ട് വന്നത്. KL02BD 8296 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുവന്നത്.
ആംബുലന്‍സ് കടന്നുവന്ന വഴി:
പെരിന്തല്‍മണ്ണ-അങ്ങാടിപ്പുറം-വളാഞ്ചേരി-കുറ്റിപ്പുറം-എടപ്പാള്‍-ചങ്ങരംകുളം-പെരുമ്പിലാവ്-കുന്നംകുളം-അമല മിഷന്‍-ആമ്പല്ലൂര്‍-ചാലക്കുടി-അങ്കമാലി-ആലുവ-ഇടപ്പള്ളി-വൈറ്റില-ചേര്‍ത്തല-ആലപ്പുഴ-അമ്പലപ്പുഴ-ഹരിപ്പാട്-കായംകുളം-കരുനാഗപ്പള്ളി-കൊല്ലം ബൈപ്പാസ്-ചാത്തന്നൂര്‍-പാരിപ്പള്ളി-കല്ലമ്പലം-ആറ്റിങ്ങല്‍-മംഗലാപുരം-കഴക്കൂട്ടം-ശ്രീചിത്ര ആശുപത്രി.
This post was last modified on April 18, 2019 6:09 am
Leave a Comment