X

ദിലീപിന് ജാമ്യം കിട്ടുമോ? ഇന്നറിയാം

ദിലീപിന്റെ ആദ്യ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് ആരോപിച്ച് പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്.

സിനിമ രംഗത്തുള്ള ശത്രുക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് പ്രധാന ആരോപണം. അതേസമയം ദിലീപിനെതിരെ കൂടുതല്‍ ഗൗരവകരമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷന്‍ ദിലീപ് കിംഗ് ലയര്‍ ആണെന്നും കോടതിയില്‍ വാദിച്ചിട്ടുണ്ട്. മുഖ്യപ്രതിയായ പള്‍സര്‍ സുനി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഡ്രൈവറായിരുന്നെന്നും അവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കാവ്യയുടെ ഫോണില്‍ ദിലീപും പള്‍സര്‍ സുനിയുമായി സംസാരിച്ചിട്ടുണ്ടെന്നാണ് വാദം.

ദിലീപിന്റെ ആദ്യ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നാണ് അന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. കൂടാതെ ദിലീപിന്റെ സഹായി അപ്പുണ്ണി ഒളിവിലായിരുന്നതും അന്നത്തെ ജാമ്യാപേക്ഷ തള്ളാന്‍ കാരണമായി.

This post was last modified on August 29, 2017 10:07 am