X

മഹാരാഷ്ട്രയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി/ വീഡിയോ

താനെയുടെ പ്രാന്തപ്രദേശത്ത് അസന്‍ഗാവിന് സമീപമായിരുന്നു അപകടം

മഹാരാഷ്ട്രയില്‍, നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. താനെയുടെ പ്രാന്തപ്രദേശത്ത് അസന്‍ഗാവിന് സമീപമായിരുന്നു അപകടം. അഞ്ച് ബോഗികളും എഞ്ചിനും പാളംതെറ്റിയെന്നാണ് വിവരം. അപകടസ്ഥലത്ത് മെഡിക്കല്‍ സംഘവും ഉന്നത്ത ഉദ്യോഗസ്ഥരുടെ സംഘവും എത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.

Related Post
Leave a Comment