ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് കേസ്.
ഈ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ബിന്ദുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ (കേസുകളില്‍) ഇരയെ തിരിച്ചറിയാന്‍ ഇടവരുന്ന വിധം ചിത്രമോ പേരോ പരസ്യപ്പെടുത്തരുതെന്ന് നിയമമുണ്ട്.
പരാതി വന്നതിനെ തുടര്‍ന്ന് ബിന്ദുകൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ ബിന്ദുകൃഷ്ണയ്‌ക്കെതിരെ ഓച്ചിറ പോലീസ് കേസെടുത്തത്.
This post was last modified on March 24, 2019 7:00 am
Leave a Comment