ആദ്യ നിയമസഭയുടെ 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മയെ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും നേരിട്ടെത്തിയാണ് ഗൗരിയമ്മയ്ക്ക് ആദരം നല്‍കിയത്. ആലപ്പുഴയിലെ ചാത്തനാട്ടിലെ ഗൗരിയമ്മയുടെ വസതിയിലായിരുന്നു ചടങ്ങ്. ഗൗരിയമ്മയ്ക്ക് ഇനിയും പൊതുരംഗത്ത് ശോഭിക്കാന്‍ കഴിയട്ടെയെന്ന് പിണറായി വിജയന്‍ പറഞ്ഞു.
വൈകിട്ട് 4.30-ഓടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിലെത്തി. പഴയ നിയമസഭാ ഹാളില്‍ വീണ്ടും സമ്മേളനം ചേര്‍ന്ന അനുഭവങ്ങള്‍ പിണറായി ഗൗരിയമ്മയുമായി പങ്കുവെച്ചു. മന്ത്രിമാരായ തോമസ് ഐസക്ക്, ജി.സുധാകരന്‍, പി.തിലോത്തമന്‍, എ.സി മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ്.സുനില്‍കുമാര്‍,നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവരും ആദരവ് ചടങ്ങില്‍ പങ്കെടുത്തു. ഗൗരിയമ്മയുടെ സ്വീകരണം ഒട്ടും മോശമല്ലെന്നും, നല്ല രീതിയില്‍ ഗൗരിയമ്മയ്ക്ക് ഇനിയും ശോഭിക്കാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Leave a Comment