X

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ പറഞ്ഞിട്ടില്ല: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

'കോടതിയുടെ തോളിലിരുന്നു വെടിപൊട്ടിക്കരുത്'

ദേശീയ പാതയോരത്തെ മദ്യശാലകള്‍ മുഴുവന്‍ തുറക്കാന്‍ ആരും പറഞ്ഞിട്ടില്ലെന്നും കോടതിയെ ചാരി മദ്യശാലകള്‍ തുറക്കേണ്ടെന്നും പറഞ്ഞ് സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച വിധി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണ് കോടതിയുടെ ആരോപണം.

ജനരോക്ഷം മറയ്ക്കാന്‍ കോടതിയെ മറയാക്കരുതായിരുന്നുവെന്നും വിധിയില്‍ അവ്യക്തതയുണ്ടായിരുന്നുവെങ്കില്‍ കോടതിയെ തന്നെ സമീപിക്കണമായിരുന്നു. കോടതിയുടെ തോളിലിരുന്നു വെടിപൊട്ടിക്കരുത്. എന്തടിസ്ഥാനത്തിലാണ് മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം എടുത്തത്.

കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം ഭാഗങ്ങളിലെ മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ നടക്കുന്നതിനിടയിളാണ് ഹൈക്കോടതി ഇടപെട്ടത്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണെമെന്നും കോടതി വ്യക്തമാക്കി.

This post was last modified on June 6, 2017 4:43 pm