X

ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ മുസ്ലീം പള്ളിയില്‍ കയറി പതാക ഉയര്‍ത്തി/ വീഡിയോ

പള്ളി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ വാര്‍ത്ത പരന്നത്തോടെ പ്രദേശം സംഘര്‍ഷഭരിതമായി.

ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ മുസ്ലീം പള്ളിയില്‍ കയറി ത്രിവര്‍ണ പതാക ഉയര്‍ത്തുകയും വന്ദേമാതരം വിളിക്കുകയും ചെയ്തുവെന്ന് ‘ജനതാ കാ റിപ്പോര്‍ട്ടര്‍’ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ബുലന്ദ്സര്‍ ജില്ലയിലെ അതൗളിയിലെ മുസ്ലീം പള്ളിയിലായിരുന്നു സംഭവം. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പള്ളിയില്‍ അതിക്രമിച്ച് കയറുകയും മിനാരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും വന്ദേമാതരം വിളിക്കുകയും ചെയ്യുകയായിരുന്നു.

പള്ളി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ വാര്‍ത്ത പരന്നത്തോടെ പ്രദേശം സംഘര്‍ഷഭരിതമായി. രണ്ട് തവണ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പള്ളിയില്‍ കടന്നു. പ്രദേശത്ത് ചത്തപശുവിനെ കണ്ടതായി വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ കലാപത്തിലേക്ക് പ്രശ്‌നം പോകാതിരിക്കാന്‍ പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം കഴിഞ്ഞു.


‘ജനതാ കാ റിപ്പോര്‍ട്ടര്‍’ വീഡിയോ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടതാണ് ഹിന്ദുയുവവാഹിനി സംഘടന. യോഗി അധികാരമേറ്റ് 100 ദിവസത്തിനുള്ളില്‍ 2317 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാളും 30 ശതമാനത്തോളം കൂടുതലാണിത്.

 

This post was last modified on August 27, 2017 7:46 am