X

ദൊക്‌ലാമില്‍ ധാരണ: ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ നിന്നും പിന്മാറും

അതിര്‍ത്തിയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയായില്ലെന്നാണ് സൂചന

ദൊക്‌ലാം അതിര്‍ത്തിയില്‍ ഇന്ത്യ, ചൈന സൈന്യങ്ങള്‍ പരസ്പരം ധാരണയിലായി. ഇതനുസരിച്ച് ഇരുസൈന്യങ്ങളും അതിര്‍ത്തിയില്‍ നിന്നും പിന്മാറും. അടുത്തകാലത്തായി ഈ വിഷയത്തില്‍ ഇന്ത്യയും ചൈനയും നടത്തിയ ആശയ വിനിമയം ഫലം കണ്ടാതായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പത്രപ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഇന്ത്യ സംയമനം പാലിച്ചിരുന്നു. അതേസമയം അതിര്‍ത്തിയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയായില്ലെന്നാണ് സൂചന. ചൈനയുടെ വണ്‍ റോഡ്, വണ്‍ ബെല്‍റ്റ് പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചൈന ദൊക്‌ലാം അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തോട് മേഖലയില്‍ നിന്നും പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംഭവം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം വഷളാക്കി.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചൈനീസ് വിദേശകാര്യമന്ത്രാലയവും വാക്‌പോര് നടത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രാലയവും ചൈനീസ് അധികൃതരുമായി ഏതാനും ആഴ്ചകളായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു.

This post was last modified on August 28, 2017 12:51 pm