X

ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജെഎസ് ഖെഹാര്‍ വിരമിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്രയുടെ നിയമനം.

ഇന്ത്യയുടെ 45 ാമത് ചീഫ് ജസ്റ്റിസായി ദിപക് മിശ്ര സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുത്തു. ജെഎസ് ഖെഹാര്‍ വിരമിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്രയുടെ നിയമനം.

64 കാരനായ ജസ്റ്റിസ് മിശ്ര 1977 ഫെബ്രുവരിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 1996 ല്‍ ഒഡീഷ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. പിന്നീട് മദ്ധ്യപ്രദേശിലേക്ക് ട്രാന്‍സഫറായി. 2009 ല്‍ പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2011 ഒക്ടോബര്‍ 10 നാണ് ദീപക് മിശ്ര സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്.

This post was last modified on August 28, 2017 12:05 pm