X

ശബരിമലയില്‍ അഹിന്ദുക്കളെ തടയാതിരിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ 5 കാര്യങ്ങള്‍

ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അഹിന്ദുക്കളെ ശബരിമലയില്‍ വിലക്കരുതെന്ന് സര്‍ക്കാര്‍. ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നര്‍കിയത്. അഹിന്ദുക്കളെ ശബരിമലയില്‍ തടയാതിരിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ……

– ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് വിവിധ വാദങ്ങളുണ്ട്.

– ക്ഷേത്രം മലയരുടേതെന്ന് വാദമുണ്ട്.

– ശബരിമലയിലെ ബുദ്ധക്ഷേത്രമാണെന്നും വാദമുണ്ട്.

– ശബരിമലയില്‍ എത്തുന്നവര്‍ വാവരുപള്ളിയില്‍ പ്രാര്‍ത്ഥിച്ചാണ് എത്തുന്നത്. ക്രിസ്ത്യന്‍ വിശ്വാസിയായ യേശുദാസാണ് ഹരിവരാസനം പാടിയത്. കേസില്‍ മുസ്ലീം, ക്രിസ്ത്യന്‍ മത വിശ്വാസികളെയും കേള്‍ക്കണം. മുസ്ലിം സംഘടനകള്‍, ക്രിസ്ത്യന്‍ സംഘടനകള്‍, ആദിവാസി സംഘടനകള്‍ എന്നിവരുടെ അഭിപ്രായം തേടണം.

– പൊതുജനതാല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ പത്ര/മാധ്യമ പരസ്യങ്ങളിലൂടെ പൊതുജനങ്ങളുടെ അഭിപ്രായവും തേടണം.

സ്വന്തം അധ്വാനത്തിന് വില കല്‍പ്പിക്കാത്ത ശൂദ്രര്‍ എന്ന ബ്രാഹ്മണരുടെ ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ അടിമകള്‍: കാഞ്ച ഐലയ്യ- ഭാഗം 3

ശബരിമല കേസില്‍ നിന്നും ആര്യാമ സുന്ദരം പിന്‍മാറിയിരുന്നില്ലെങ്കില്‍ നാളെ സര്‍ സിപി ചിരിക്കുമായിരുന്നു

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

This post was last modified on November 12, 2018 4:51 pm