X

1.05 ലക്ഷം പേര്‍ക്ക് പിഎസ്‌സിയുടെ നിയമന ശുപാര്‍ശ

അപേക്ഷ ക്ഷണിക്കല്‍, പരീക്ഷ നടത്തിപ്പ്, ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് പരിശോധന, റാങ്ക് ലിസ്റ്റ് തയ്യാറാക്കല്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പിഎസ്‌സി നടപ്പാക്കിയ പദ്ധതികള്‍ ലക്ഷ്യം കണ്ടു.

ഒഴിവുകള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിയമന നടപടികള്‍ക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ഇനിയില്ല. മൂന്നുവര്‍ഷത്തിനിടെ പിഎസ്‌സി നിയമന ശുപാര്‍ശ നല്‍കിയത് 1.05 ലക്ഷം പേര്‍ക്ക്. അപേക്ഷ ക്ഷണിക്കല്‍, പരീക്ഷ നടത്തിപ്പ്, ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് പരിശോധന, റാങ്ക് ലിസ്റ്റ് തയ്യാറാക്കല്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പിഎസ്‌സി നടപ്പാക്കിയ പദ്ധതികള്‍ ലക്ഷ്യം കണ്ടു.

120 പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പിഎസ്‌സിക്ക് അനുവദിച്ചിരുന്നു. ആധുനിക വത്കരണം അടക്കമുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ തുകയും വകയിരുത്തിയിരുന്നു. 2010മുതല്‍ വിവിധ തലങ്ങളില്‍ തീരുമാനമാകാതെ കിടന്നിരുന്ന ഫയലുകള്‍ ഇതോടെ തീര്‍പ്പായി.

എണ്ണായിരത്തിലധികം അദ്ധ്യാപകര്‍ക്ക് പിഎസ്‌സി നിമയമന ശുപാര്‍ശ നല്‍കി. കെഎസ്ഇബിയില്‍ 25000 ല്‍ കൂടുതല്‍ പേരെ നിയമിച്ചു. പോലീസിലേക്ക് മൂവായിരത്തിലധികം നിയമനങ്ങള്‍ അവസാനഘട്ടത്തിലാണ്. വിവിധ ബറ്റാലിയനുകളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

നിലവില്‍ 2233 റാങ്ക് ലിസ്റ്റുകളിലാണ് പിഎസ്‌സി നടപടികള്‍ പുരോഗമിക്കുന്നത്. ഇവയില്‍ 501എണ്ണം സംസ്ഥാനതല റാങ്ക് ലിസ്റ്റുകളാണ്. കൂടുതല്‍ പരീക്ഷകള്‍ ഇനി ഓണ്‍ലൈനിലാക്കാനാണ് തീരുമാനം. ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയടക്കമുള്ളവ ഇതിനകം ഓണ്‍ലൈനാക്കി. വിവരണ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ സ്‌ക്രീനിങ് മാര്‍ക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും.

എംഎല്‍എമാരെ അനുനയിപ്പിക്കാനായി ശിവകുമാര്‍ മുംബൈയില്‍; സുരക്ഷ തേടി എംഎല്‍എമാര്‍