X

ഡോക്ടര്‍ സമരം; ‘നമ്മുടെ ഡോക്ടര്‍മാര്‍ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല’ ശൈലജ ടീച്ചര്‍

ഡ്യൂട്ടി ഒഴുവാക്കി ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമ്പോള്‍ അപകടത്തിലാവുന്നത് മനുഷ്യജീവനുകളാണെന്നും, ഇത്തരം സമര രീതികളോട് യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ജോലി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും. ഡ്യൂട്ടി ഒഴുവാക്കി ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമ്പോള്‍ അപകടത്തിലാവുന്നത് മനുഷ്യജീവനുകളാണെന്നും, ഇത്തരം സമര രീതികളോട് യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ സമരം നടത്തുമെന്ന ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസ്താവന തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ ജീവനുകളെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമുള്ള സംസ്ഥാന ജീവനക്കാരാരും ഇത്തരത്തില്‍ സംമരം നടത്തില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും ശൈലജ ടീച്ചര്‍ പറയുന്നു.

അത്രമാത്രം ത്യാഗപൂര്‍ണമായാണ് സര്‍ക്കാര്‍ സര്‍വ്വിസുകളിലുള്ള ഡോക്ടര്‍മാര്‍ പണിയെടുക്കുന്നതെന്നും. സൂചന സമരത്തിന് അപ്പുറത്തേക്ക് അവര്‍ പോകില്ലെന്നുതന്നെ താന്‍ പ്രതീക്ഷിക്കുന്നുവെന്നും ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.

നീതി ആയോഗ് യോഗം മമതയും ചന്ദ്രശേഖര്‍ റാവുവും ബഹിഷ്‌കരിച്ചു