കോട്ടയത്ത് അയര്‍കുന്നത് മൂന്ന് ദിവസം മുമ്പ് കാണാതായ 15കാരിയുടെ ജഡം കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെടുത്തു. ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കാമുകന് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ മാലം സ്വദേശി യായ ടിപ്പര്‍ ഡ്രൈവര്‍ അജേഷിനെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി മൊബൈല്‍ പ്രണയത്തിലായിരുന്ന അജേഷിനെ സംശയം തോന്നി കസ്റ്റഡിയല്‍ എടുക്കുകയും. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തുകയുമായിരുന്നു.
അജേഷ് ജോലി ചെയ്തിരുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയത്. വ്യാഴാഴ്ച പെണ്‍കുട്ടിയെ അനുനയിപ്പിച്ചു ലോറിയില്‍ കയറ്റി കൊണ്ടു പോയി ഹോളോബ്രിക്സ് കമ്പനിയില്‍ എത്തിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിന് മുതിര്‍ന്നപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ കൊന്നത്. കമ്പനിക്ക് പിന്നിലുള്ള വാഴത്തോപ്പിലാണ് മൃതദേഹം കുഴിച്ചു മൂടിയത്.
This post was last modified on January 19, 2019 5:28 pm