X

ഒന്നരവയസ്സുകാരിയുടെ കൊലപാതകം പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നും അബദ്ധം പറ്റിയതാണെന്നും കുഞ്ഞിന്റെ അമ്മ.

ഇപ്പോള്‍ നടക്കുന്നത് കൊലപാതകം അബദ്ധമാണെന്നു വരുത്തി തീര്‍ക്കാനുള്ള പ്രതിയുടെ ശ്രമമാണെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഒന്നരവയസ്സുകാരിയുടെ കൊലപാതകം അബദ്ധം പറ്റിയകയതെന്ന് കുഞ്ഞിന്റെ അമ്മ. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നും കുട്ടിയെ കൊല്ലണമെന്ന് കരുതിയിരുന്നില്ല എന്നും പ്രതി. കുട്ടികരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു അങ്ങനെയാണ് ശ്വാസതടസമുണ്ടായത്. എന്നാല്‍ പ്രതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തച്ഛന്റെ മെഴി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ അകത്തേക്ക് കൊണ്ടു പോയതാണെന്നും അബദ്ധമല്ലെന്നുമാണ്‌

കൊലപാതകത്തിനു ശേഷം 45 മിനിറ്റുകഴിഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അമ്മ തയ്യാറായത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛനെ വിവരമറിയിച്ചതുമില്ല. കുട്ടിക്ക് 2 മാസം പ്രായമുണ്ടായിരുന്ന സമയത്തും അമ്മ കുട്ടിയെ ഉപദ്രവിക്കുമായിരുന്നു. അതിന്റെ പേരില്‍ കുട്ടിയുടെ മുത്തശ്ശി പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഇപ്പോള്‍ നടക്കുന്നത് കൊലപാതകം അബദ്ധമാണെന്നു വരുത്തി തീര്‍ക്കാനുള്ള പ്രതിയുടെ
ശ്രമമാണെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.ഇന്ന് ഉച്ചതിരിഞ്ഞ് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ ഒരുപക്ഷേ പെട്ടെന്ന് ശ്വാസം നിന്ന് പോയി മരണപ്പെടാനുള്ള സാധ്യതകളുണ്ടെങ്കിലും 15 മാസം പ്രായമുള്ള കുട്ടി അത്തരത്തില്‍ മരണപ്പെട്ടതില്‍ സംശയമുണ്ടെന്ന ഡോക്ടര്‍മാരുടെ മൊഴിയില്‍ നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ഇന്നലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് പോലീസിന് കൂടുതല്‍ വ്യക്തത ലഭിച്ചത്. കുട്ടിയുടെ വായുടേയും മൂക്കിന്റേയും ഭാഗത്ത് എന്തോ അമര്‍ന്നത് പോലുള്ള പാടുകള്‍ ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ് മോര്‍ട്ടത്തിലും കണ്ടെത്തി. ചുണ്ടിലുള്ള ചെറിയ മുറിവും സംശയമുണ്ടാക്കി. കുഞ്ഞിന്റെ മൃതദേഹം അടക്കിയതിന് ശേഷമാണ് പോലീസ് കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും ബന്ധുക്കളേയും നാട്ടുകാരേയും ചോദ്യം ചെയ്തത്. അയല്‍വാസികളും ബന്ധുക്കളും കുട്ടിയുടെ അമ്മയ്ക്കെതിരായാണ് മൊഴി നല്‍കിയത്.

രണ്ട് മാസമുള്ളപ്പോള്‍ കുഞ്ഞിനെ ഉപദ്രവിച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെ അമ്മൂമ്മ പോലീസില്‍ കേസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് പോലീസ് ആരതിയേയും പരാതി നല്‍കിയ ആരതിയുടെ ഭര്‍ത്താവിന്റെ അമ്മയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തമ്മില്‍ വഴക്ക് പരിഹരിക്കണമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അന്ന് പോലീസ് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നും അവര്‍ പറയുന്നു. സാഹചര്യത്തെളിവുകളും മാെഴികളും ചേര്‍ത്ത് വച്ചായിരുന്നു പോലീസ് ആരതിയേയും ഷാരോണിനേയും ചോദ്യം ചെയ്തത്. കുഞ്ഞിന്റെ അച്ഛന്‍ സംഭവം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നോ എന്നതിനും സംഭവത്തില്‍ പങ്കുണ്ടോ എന്നതിനും പോലീസിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

This post was last modified on April 29, 2019 11:19 am