X

10 തോക്കുകളും 15 ഗ്രനേഡുകളും 234 വെടിയുണ്ടകളുമായ കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഭീകരനെ വധിച്ചു

നവംബര്‍ 17-ന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അക്രമം ലക്ഷ്യമിട്ടാണ് ഭീകരന്‍ നുഴഞ്ഞുകയറിയതെന്ന് കരസേന പി.ആര്‍.ഒ

10 തോക്കുകളും, 234 വെടിയുണ്ടകളും, 15 ഗ്രനേഡുകളും, 12 ഫ്യൂസുകളുമായി കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇന്നലെ ഉച്ചയോടെ അഖ്‌നൂര്‍ സെക്ടറില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ നുഴഞ്ഞുകയറുവാന്‍ ശ്രമിക്കുകയായിരുന്നു.

നവംബര്‍ 17-ന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അക്രമം ലക്ഷ്യമിട്ടാണ് ഭീകരന്‍ നുഴഞ്ഞുകയറിയതെന്ന് കരസേന പി.ആര്‍.ഒ ദേവന്ദര്‍ ആനന്ദ് മാധ്യമങ്ങളെ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉച്ചക്ക് 1.50നാണ് ഭീകരനെ സൈന്യം വധിച്ചത്. പ്രദേശത്ത് വ്യാപക തിരച്ചിലും നടക്കുന്നുണ്ട്.

ലവായ്പൂരില്‍ നിന്ന് ഒരു സ്ത്രീയെയും ആയുധശേഖരവുമായി പിടികൂടിയിട്ടുണ്ട്. ജമ്മു-കശ്മീര്‍ പോലീസ് ലവായ്പൂര്‍ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഗ്രനേഡുകളും തോക്കുകളുമായി സ്ത്രീ പിടിയിലായത്. പൂഞ്ചിലെ രജൗരിയിലും കൃഷ്ണ ഗട്ടി സെക്ടറിലും കഴിഞ്ഞ മൂന്ന് ദിവസമായി പാക്കിസ്ഥാനില്‍ നിന്ന് വെടിവയ്പ് നടക്കുന്നുണ്ട്. പാക് സ്‌നൈപ്പറിന്റെ വെടിവയ്പില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

അഖ്‌നൂര്‍ സെക്ടറില്‍ കടന്ന ഭീകരന്‍ പാക്കിസ്ഥാനിലെ ഭീകരസംഘടനയില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇനിയും നുഴഞ്ഞുകയറ്റത്തിന് സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

വിമാന യാത്രക്കിടെ പറക്കും തളിക കണ്ടുവെന്ന് ബ്രട്ടീഷ് പൈലറ്റ്!

നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്‌പി ഹരികുമാറിനെ ആത്മഹത്യയിലെത്തിച്ചത് പൊലീസ് നൽകിയ വഴി വിട്ട സഹായം?

This post was last modified on November 14, 2018 7:57 am