X

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ സംഘടനകളെ പാകിസ്താന്‍ ഔദ്യോഗികമായി നിരോധിച്ചു

ജമാ-അത്ത്-ഉദ്ദ-ദവയുടെ ജീവകാരുണ്യ വിഭാഗമായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ബാധകമാണ്.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ തീവ്രവാദ സംഘടന ജമാ-അത്ത്-ഉദ്ദ-ദവയെയും അതിന്റെ ഉപ സംഘടനകളെയും പാകിസ്താന്‍ ഔദ്യോഗികമായി നിരോധിച്ചു. 1997ലെ ഭീകരവിരുദ്ധ നിയമം പ്രകാരം ഈ സംഘടനകളെ നിരോധിച്ചതായി പാക് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമാ-അത്ത്-ഉദ്ദ-ദവയുടെ ജീവകാരുണ്യ വിഭാഗമായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ബാധകമാണ്.

Read: മസൂദ് അസ്ഹറിന്റെ സഹോദനും മകനും കസ്റ്റഡിയില്‍; 44 ഭീകരര്‍ക്കെതിരെ നടപടിയെന്ന് പാകിസ്താന്‍

166പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിയത് ജമാ-അത്ത്-ഉദ്ദ-ദവയുടെ ഭാഗമായ ലഷ്‌കറെ തയിബയായിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ശക്തമായ സമ്മര്‍ദ്ദം മൂലം വീട്ടുതടങ്കലിലായ ഹാഫിസ് സയീദിനെ പാക് ഭരണകൂടം 2017 നവംബറില്‍ മോചിപ്പിക്കുകയായിരുന്നു. പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനെതിരെയുണ്ടായ ആക്രമണ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലുള്ള ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടിക്കായി രാജ്യാന്തര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.

ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റഊഫും മകന്‍ ഹമദ് അസ്ഹറുമടക്കം അടക്കം നിരോധിത സംഘടനകളിലെ അംഗങ്ങളായ 44 ഭീകര പ്രവര്‍ത്തക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെഹ്രിയാര്‍ അഫ്രീദി അറിയിച്ചിരുന്നു. വിദേശരാജ്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടല്ല പാകിസ്താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും പാകിസ്താന്റെ തന്നെ താല്‍പര്യത്തിലാണെന്നുമാണ് ആഭ്യന്തര മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്..

This post was last modified on March 6, 2019 7:32 am

Related Post
Leave a Comment