X

ശബരിമലയില്‍ നിന്ന് തന്നെ തുടങ്ങാന്‍ കുമ്മനം; പന്തളം കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തി ഇന്ന് മല കയറും

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണായുധം ശബരിമല യുവതി പ്രവേശന വിഷയം തന്നെയാകുമെന്നാണ് കരുതുന്നത്.

ബിജെപി നേതാവ് കുമ്മനം രാജരേഖരന്‍ ശബരിമലയിലേക്ക്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും ശബരിമല ചര്‍ച്ചാ വിഷയം ആക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലവും കാരണം കുമ്മനത്തിന്റെ ശബരിമല സന്ദര്‍ശനം ഏറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണായുധം ശബരിമല യുവതി പ്രവേശന വിഷയം തന്നെയാകുമെന്നാണ് കരുതുന്നത്.

Read: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ 12 മണിക്കൂറിലേറെയായി പ്രവര്‍ത്തന രഹിതം; പരിഹരിക്കാന്‍ സാധിക്കാതെ കമ്പനി അധികൃതര്‍

ഇന്ന് രാവിലെ 6.00 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് തിരിച്ചത്. ശബരിമല തന്ത്രി മോഹനരുടെ അമ്മയും കണ്ഠരര് മഹേശ്വരരുടെ ഭാര്യയുമായ ദേവകി അന്തര്‍ജ്ജനമാണ് കുമ്മനത്തിനുള്ള ഇരുമുടിക്കെട്ട് താങ്ങി നല്‍കിയത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു നമ്പൂതിരിയാണ് കെട്ടുനിറ ചടങ്ങുകള്‍ക്ക് കാര്‍മികത്വം നല്‍കിയത്.

ശബരിമല കര്‍മ്മ സമിതി ദേശീയ ഉപാധ്യക്ഷന്‍ ഡോ ടി പി സെന്‍കുമാര്‍, സംവിധായകന്‍ വിജി തമ്പി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, തുടങ്ങിയവരും കുമ്മനത്തിന്റെ ഇരുമുട്ടി കെട്ടുനിറയ്ക്കുന്നതിന് സന്നിഹിതരായിരുന്നു. പന്തളം കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാകും അദ്ദേഹം സന്നിധാനത്ത് എത്തുക.

This post was last modified on March 14, 2019 8:45 am