പുതുതലമുറ ഗായിക സന മൊയ്തുട്ടിക്കെതിരെയാണ് ഇപ്പോള്‍ ട്രോളന്മാര്‍. സനയുടെ ‘കറുത്തപെണ്ണേ’ എന്ന ഗാനത്തിന്റെ പുതിയ കവര്‍ ഗാനത്തിനാണ് ട്രോളന്മാരുടെ പൊങ്കാല. യഥാര്‍ത്ഥ ഗാനത്തില്‍ നിന്നും വ്യത്യസ്ത രീതിയില്‍ മാറ്റം വരുത്തിയും വ്യത്യസ്തമായ ചില വരികളുമായാണ് സനയുടെ പുതിയ റീമിക്‌സ്.
ആരാധകര്‍ക്ക് ‘കറുത്തപെണ്ണേ’ ഗാനത്തിന്റെ പുതിയ രീതി അത്ര ഇഷ്ടപ്പെട്ടിട്ടില്ല. വര്‍ണ വിവേചനം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും നിറത്തിന്റെ പേരില്‍ ആരേയും മാറ്റി നിര്‍ത്തരുതെന്ന സന്ദേശവും വീഡിയോയിലൂടെ പങ്കു വച്ചിട്ടുണ്ട്.
പാട്ടില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ വരികള്‍ എഴുതി ചേര്‍ത്തത് ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. നിമിഷങ്ങള്‍ക്കകം സനയെ ട്രോളി വീഡിയോകളും ഇറങ്ങി. ‘ഇത് നീ വല്ല സര്‍ക്കസ് കമ്പനിക്കാര്‍ക്കും കൊടുക്ക്’ , ‘സംഭവം കൊലപാതകമാണ്’ കേസെടുക്കണം’ എന്നൊക്കെയാണ് സനയ്‌ക്കെതിരെ ട്രോളന്മാരുടെ കമന്റുകള്‍
Read More : ജെയ്ഷെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് ചൈന വീണ്ടും വീറ്റോ ചെയ്യുമെന്ന് സൂചന
This post was last modified on March 14, 2019 9:13 am
Leave a Comment