X

സനലിനെ ആക്രമിച്ച സ്ഥലത്ത് മക്കളുമൊത്ത് മരണം വരെ സമരം നടത്തുമെന്ന് ഭാര്യ വിജി

ഒളിവില്‍ പോയ ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും അപകടം നടന്ന സ്ഥലത്ത് പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ്.

നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ അപകടസ്ഥലത്ത് കണ്ടിരുന്നില്ലെന്ന് കാര്‍ ഡ്രൈവര്‍. സനലിനെ ഇടിച്ച കാറിന്റെ ഡ്രൈവര്‍ ഏഷ്യാനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കാറിന് മുന്നിലേക്ക് സനല്‍ തെറിച്ച് വീഴുകയായിരുന്നുവെന്നും സനലിലന്റെ ശരീരത്ത് വാഹനം കയറിയിട്ടില്ലെന്നും കാര്‍ ഡ്രൈവര്‍ പറയുന്നു. കൂടാതെ അപകടസ്ഥലത്ത് ഡിവൈഎസ്പിയെ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിവില്‍ പോയ ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും അപകടം നടന്ന സ്ഥലത്ത് പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ്. സനലിനെ ആക്രമിച്ച സ്ഥലത്ത് രണ്ട് മക്കളുമൊത്ത് മരണം വരെ സമരം നടത്തുമെന്നാണ് ഭാര്യ വിജി പറയുന്നത്. ഡിവൈഎസ്പിയെ എന്നാണോ അറസ്റ്റ് ചെയ്യുന്നത് അന്ന് വരെ അവിടെ തന്നെ ഇരുന്ന് സമരം നടത്തപമെന്നും വിജി പറയുന്നു.

കൂടാതെ നീതി കിട്ടിയില്ലെങ്കില്‍ സനലിന്റെ സഹോദരി സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ചും നടക്കുന്നുണ്ട്.

മുന്‍കൂര്‍ ജാമ്യത്തിനായി തിരുവന്തപുരം ജില്ലാ കോടതിയെ സമീപിച്ച ഹരികുമാറിന്റെ ജാമ്യാപേക്ഷ 14-നാണ് പരിഗണിക്കുക. കൊലപാതക കേസിലെ പ്രതിയായ ഡി വൈ എസ് പി ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ശനിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണ സംഘത്തിന്റെ ഭാഗംകൂടി കേട്ട ശേഷമാകും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.

This post was last modified on November 9, 2018 1:00 pm

Related Post
Leave a Comment