X

ഓപ്പണ്‍ വോട്ടല്ല, നടന്നത് കള്ളവോട്ട് തന്നെ: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

ബൂത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തും. നിയമനടപടികളുമായി മുന്നോട്ടുപോകും.

കാസര്‍ഗോഡ് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരിലെ ബൂത്തില്‍ നടന്നത് ഓപ്പണ്‍ വോട്ട് അല്ല, കള്ള വോട്ട് തന്നെയാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പയ്യന്നൂര്‍ പിലാത്തറ യുപി സ്‌കൂളിലെ പോളിംഗ് സ്‌റ്റേഷനില്‍ നടന്നത് കള്ളവോട്ടാണ്. മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്തിട്ടുണ്ട്. പദ്മിനി, സലീന, സുമയ്യ എന്നിവര്‍ ചെയ്ത വോട്ടുകള്‍ ഓപ്പണ്‍ വോട്ടുകള്‍ ആണ് എന്നായിരുന്നു സിപിഎമ്മിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കാര്യം പറഞ്ഞത്. സിപിഎം പഞ്ചായത്ത് അംഗം അടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞത്.

കള്ള വോട്ട് ചെയ്തവര്‍ക്കും എല്‍ഡിഎഫ് പോളിംഗ് ഏജന്റിനെതിരെ നടപടിയുണ്ടാകും.
11 മണിക്ക് ശേഷം യുഡിഎഫിന്റെ ഏജന്റുമാര്‍ ബൂത്തിലുണ്ടായിരുന്നു. കള്ളവോട്ട് ചെയ്യാന്‍ എല്‍ഡിഎഫ് ഏജന്റ് സഹായിച്ചു. കള്ളവോട്ട് പിടിക്കുക എന്ന വെബ് കാസ്റ്റിംഗിന്റെ ഉദ്ദേശ്യം സാധിച്ചു. ബൂത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തും. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

This post was last modified on April 29, 2019 7:42 pm

Related Post
Leave a Comment