X

പി സി ജോര്‍ജ്ജിന്റെ വിടുവായത്തം എല്ലാ പരിധിയും ലംഘിച്ചെന്ന് സ്പീക്കര്‍

ആക്രമിക്കപ്പെട്ട നടിയെക്കൊണ്ട് താന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ എന്ന് ചോദിപ്പിച്ച അവസ്ഥയില്‍ വരെയെത്തി ജോര്‍ജ്ജിന്റെ വാക്കുകള്‍

ആക്രമിക്കപ്പെട്ട നടിയെയും  വനിത കമ്മിഷനെയും അധിക്ഷേപിച്ച പി സി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ജോര്‍ജ്ജിന്റെ വിടുവായത്തം എല്ലാ പരിധികളും ലംഘിച്ചതായും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

ആക്രമിക്കപ്പെട്ട നടിയെക്കൊണ്ട് താന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ എന്ന് ചോദിപ്പിച്ച അവസ്ഥയില്‍ വരെയെത്തി ജോര്‍ജ്ജിന്റെ വാക്കുകള്‍. സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കുന്നത്. മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‌വഴക്കമുണ്ട്. ആരും അത് മറക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി സ്പീക്കര്‍ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞെന്നാണ് പി സി ജോര്‍ജ്ജ് പറയുന്നത്.

ജോര്‍ജ്ജിന്റെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ കേസിനെ ബാധിക്കുമെന്നാണ് നടി മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും നല്‍കിയ കത്തില്‍ പറഞ്ഞത്. കത്തിന്റെ ഉള്ളടക്കം വിമന്‍ ഇന്‍ സിനിമ കളക്ടീവ് പുറത്തുവിട്ടിട്ടുണ്ട്.

This post was last modified on August 15, 2017 1:50 pm