X

മുത്തലാഖ് വിഷയത്തിലെ പരാതിക്കാരികളിലൊരാളായ ഇസ്രത് ജഹാന്‍ സംരക്ഷണം ആവശ്യപ്പെട്ടു

സരംക്ഷണമാവശ്യപ്പെട്ട് ഇസ്രത്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമ്മതാ ബാനര്‍ജിക്ക് കത്തയച്ചു

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രപരമായ വിധിയിലേക്ക് നയിച്ച പരാതിക്കാരികളിലൊരാളായ ഇസ്രത് ജഹാന്‍ സംരക്ഷണം ആവശ്യപ്പെട്ടു. സരംക്ഷണമാവശ്യപ്പെട്ട് ഇസ്രത്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമ്മതാ ബാനര്‍ജിക്ക് കത്തയച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്കും നാല് മക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. ഒരു സ്ത്രീയായ മുഖ്യമന്ത്രി മറ്റൊരു സ്ത്രീയെ തീര്‍ച്ചയായും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കത്തില്‍ പറയുന്നു.

മുത്തലാഖ് വിഷയത്തില്‍ കോടതി വിധി വന്നതിന് ശേഷം സാമൂഹികവിലക്കും സ്വഭാവഹത്യയും നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും സഹിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇസ്രത് വെളിപ്പെടുത്തിയിരുന്നു. 2015-ലാണ് ഇസ്രതിനെ ഭര്‍ത്താവ് മുര്‍തസ മൊഴി ചൊല്ലിയത്. 15 വര്‍ഷത്തെ ദാമ്പത്യം ദുബായില്‍ നിന്നും മൊബൈലിലൂടെ മൊഴി ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെയായിരുന്നു ഇസ്രത് കോടതിയെ സമീപിച്ചത്.