X

അഞ്ചു വയസ്സുകാരായ ഇരട്ടപെണ്‍കുട്ടികള്‍ ലോക്കായിപോയ കാറില്‍ കിടന്നു മരിച്ചു

ഇന്നലെ ഉച്ചയ്ക്ക് ഡല്‍ഹിയുടെ സമീപ പ്രദേശമായ ഗുഡ്ഗാവിലായിരുന്നു സംഭവം

അഞ്ചു വയസ്സുകാരായ ഇരട്ട പെണ്‍കുട്ടികള്‍ ലോക്കായിപോയ കാറില്‍ കിടന്നു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഡല്‍ഹിയുടെ സമീപ പ്രദേശമായ ഗുഡ്ഗാവിലായിരുന്നു സംഭവം. കുട്ടികള്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം അവധി കാലം ചിലവിടാന്‍ എത്തിയതായിരുന്നു. പട്ടൗഡിയിലെ ജമല്‍പൂര്‍ സ്വദേശികളായ കട്ടികളുടെ അച്ഛന്‍ ആര്‍മിയിലാണ്.

ഹര്‍ഷയെന്നു ഹര്‍ഷിതയെന്നും പേരുള്ള ഈ കുട്ടികള്‍ വീട്ടിലെ കാര്‍ഷെഡ്ഢിലെ പഴയ കാറില്‍ ബോധംകെട്ടുക്കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നപ്പോല്‍ കാറില്‍ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളില്‍ ഇവരെ കണ്ടെത്തിയത്.

This post was last modified on June 15, 2017 3:19 pm

Related Post
Leave a Comment