X
    Categories: കായികം

സൂപ്പര്‍ ഓവറിലെ ആ സിക്‌സിന് പിന്നാലെ ജിമ്മി നീഷാമിന് മുന്‍ പരിശീലകനെ നഷ്ടമായി

ഇരുടീമുകളുടേയും സ്‌കോര്‍ ഒരുപോലെ ആയതോടെ കൂടുതല്‍ ബൗണ്ടറിയടിച്ചെന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി.

ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡ് താരം ജിമ്മി നീഷാമിന് നഷ്ടപ്പെട്ടത് കുട്ടിക്കാലത്തെ പരിശീലകനും അധ്യാപകനുമായിരുന്ന ഡേവ് ഗോര്‍ഡനെയാണ്. സൂപ്പര്‍ ഓവറിലെ നീഷമിന്റെ സൂപ്പര്‍ സിക്‌സര്‍ കണ്ട ശേഷമായിരുന്നു ഗോര്‍ഡന്റെ വിയോഗം.

ഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഗോര്‍ഡനെ. കളി കാണുന്നതിനിടയില്‍ അദ്ദേഹം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതു പോലെ തോന്നിയതായി നേഴ്‌സ് പറഞ്ഞതായി മകള്‍ ലിയോണി  വെളിപ്പെടുത്തി.നീഷം സിക്‌സര്‍ അടിക്കുന്നതു കണ്ടാണ് അദ്ദേഹം മരിച്ചതെന്നാണ് ലിയോണി പറഞ്ഞത്. അച്ഛന്‍ ആഗ്രഹിച്ച പോലെതന്നെ ഒരു മരണമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ലിയോണി പറഞ്ഞു.

സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡിന് പക്ഷേ ഇംഗ്ലണ്ടിനെ മറികടക്കാനായില്ല. ഇരുടീമുകളുടേയും സ്‌കോര്‍ ഒരുപോലെ ആയതോടെ കൂടുതല്‍ ബൗണ്ടറിയടിച്ചെന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി. തന്റെ ആദ്യകാല പരിശീലകനെ കുറിച്ച് പിന്നീട് നീഷാം ട്വീറ്റ് ചെയ്തു. ‘എന്റെ ഹൈസ്‌കൂള്‍ അധ്യാപികയും പരിശീലകനും സുഹൃത്തുമായ ഡേവ് ഗോര്‍ഡോന്‍, ക്രിക്കറ്റിനോടുള്ള നിങ്ങളുടെ സ്നേഹം മറ്റുള്ളവരിലേക്കും പടരുന്നതായിരുന്നു. നിങ്ങളുടെ കീഴില്‍ കളിക്കാനായത് ഭാഗ്യമായി കരുതുന്നു. ഞങ്ങളുടെ നേട്ടത്തില്‍ നിങ്ങള്‍ അഭിമാനിക്കുന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാത്തിനും നന്ദി. നീഷാം ട്വീറ്റ് ഇങ്ങനെ ആയിരുന്നു.

Related Post
Leave a Comment