ഉത്തര്‍പ്രദേശില്‍ മൂന്നു വയസ്സുകാരിയുടെ വായില്‍ പടക്കം വച്ച് പൊട്ടിച്ച് യുവാവിന്റെ ക്രൂരത. ദീപാവലി ദിവസം ചൊവ്വാഴ്ച ദൗറ്ലയിലെ മിലക് ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ശശികുമാറിന്റെ പരാതിയില്‍ പ്രദേശവാസിയായ ഹര്‍പാല്‍ എന്ന യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദീപാവലി ദിനത്തില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ വായില്‍ പടക്കം വച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. പടക്കം പൊട്ടി ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വായിലും തൊണ്ടയിലുമായി അമ്പതോളം തുന്നിക്കെട്ടുകളുണ്ട്.
ശശികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഹര്‍പാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഒളിവില്‍ പോയ ഹര്‍പാലിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
This post was last modified on November 8, 2018 12:55 pm
Leave a Comment