X

ഹര്‍ത്താലില്‍ പ്രതിഷേധിച്ച് 25,000 രൂപയുടെ പച്ചക്കറികള്‍ സൗജന്യമായി നല്‍കി കച്ചവടക്കാരന്‍!

വ്യാഴാഴ്ച ഉച്ചയ്ക്കാണ് രമേശന്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി 25,000 രൂപയുടെ പച്ചക്കറി ബുക്ക് ചെയ്തത്. ഇതിന് ശേഷമാണ് വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഇന്നലത്തെ ഹര്‍ത്താലില്‍ പ്രതിഷേധിച്ച് സൗജന്യമായി പച്ചക്കറികള്‍ വിതരണം ചെയ്ത് കച്ചവടകാരന്‍. കണ്ണൂര്‍, മാതമംഗലത്തെ ഹരിത പച്ചക്കറി സ്റ്റാള്‍ ഉടമ രമേശനാണ് വ്യത്യസ്തമായി ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ചത്. 25,000 രൂപയുടെ പച്ചക്കറികളാണ് രമേശന്‍ സൗജന്യമായി നല്‍കിയത്.

കഴിഞ്ഞ ഹര്‍ത്താലിന് തന്റെ കടയിലെ 15,000 രൂപയുടെ പച്ചക്കറികളാണ് നശിച്ചത്‌. പെട്ടെന്നുണ്ടായ ഇത്തവണത്തെ ഹര്‍ത്താലില്‍ പച്ചക്കറികള്‍ നശിക്കാതിരിക്കാനും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെയുമുള്ള പ്രതിഷേധമായിട്ടാണ് സൗജന്യമായി നല്‍കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് രമേശന്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി 25,000 രൂപയുടെ പച്ചക്കറി ബുക്ക് ചെയ്തത്. ഇതിന് ശേഷമാണ് വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് തന്നെ ബുക്ക് ചെയ്ത പച്ചക്കറി രമേശന്റെ കടയിലെത്തി. ഇന്നലെ രാവിലെ 6.30-ക്ക് പച്ചക്കറി വിതരണം ഓന്‍പത് മണി വരെ തുടര്‍ന്നു. സാധനങ്ങള്‍ പൂര്‍ണമായും തീരുന്നതുവരെയും വിതരണം തുടര്‍ന്നു.

11 മാസവും 15 ദിവസവും കൊണ്ട് കേരളത്തില്‍ നടന്നത് 97 ഹര്‍ത്താല്‍; തുടക്കം സിപിഎമിലൂടെ; ഏറ്റവും കൂടുതല്‍ ബിജെപി

‘ജവാന്‍ ആയേഗാ’; കേരളത്തിന്റെ പ്രിയപ്പെട്ട റംമ്മിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു!

This post was last modified on December 15, 2018 8:39 am