X

ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി ഇന്ന് തീരും; ഒഴിയില്ലെന്ന് മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റുടമകളുടെ നോട്ടീസ്

അഞ്ചുദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 10ാം തീയതിയാണ് നഗരസഭാ സെക്രട്ടറി ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.

മരട് നഗരസഭ നല്‍കിയ നോട്ടീസ് പ്രകാരം ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി ഇന്ന് തീരും. എന്നാല്‍ ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്ന് കാട്ടി മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റുടമകള്‍ തിരിച്ച് നോട്ടീസ് നല്‍കി. കണ്ണാടികോട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുടമ അസോസിയേഷന്റെ നേതൃത്വത്തിലാണ് നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയത്. അസോസിയേഷന് പുറമെ പന്ത്രണ്ട് ഫ്‌ളാറ്റുടമകള്‍ പ്രത്യേകമായും നോട്ടീസ് നല്‍കിയിട്ടുണ്ട്.

അഞ്ചുദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 10ാം തീയതിയാണ് നഗരസഭാ സെക്രട്ടറി ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ഇന്നാണ് നോട്ടീസ് കാലാവധി തീരുക. ഏതു കേസിലും വാസസ്ഥലം ഒഴിയണമെങ്കില്‍ 15 ദിവസം കാലാവധി എന്നതാണ് നിയമം. അഞ്ചുദിവസം കൊണ്ട് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ് നിയമലംഘനമാണെന്നാണ് ഫ്‌ളാറ്റുടമകള്‍ പറയുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മരടിലെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണനും എത്തുമെന്നാണ് വിവരം. താമസക്കാരെ സംരക്ഷിക്കമെന്നാവശ്യപ്പെട്ട് സിപിഎമിന്റെ ബഹുജന ധര്‍ണയുമുണ്ട് ഇന്ന്.

Read: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തല്‍

 

This post was last modified on September 14, 2019 10:31 am