X

മുല്ലപ്പെരിയാറിലെ വെള്ളം കുറയ്ക്കൽ: മേൽനോട്ടസമിതി റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാറിലെ സ്ഥിതിഗതികൾ സംബന്ധിച്ച് കേരള-തമിഴ്നാട് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. 142 അടിയാക്കി വെള്ളം നിലനിർത്താൻ നേരത്തെ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് തമിഴ്നാട് കോടതിയിൽ ചെയ്തത്. എന്നാൽ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് പ്രശ്നമുണ്ടാക്കരുതെന്ന് തമിഴ്നാടിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

ജലനിരപ്പ് 139 അടിയായി കുറയ്ക്കാനാകുമോ എന്നത് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും. മുല്ലപ്പെരിയാർ ഉപസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കുക. ഇത് പാലിക്കാൻ ഇരു സംസ്ഥാനങ്ങളും തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തില്‍ വലിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി 142 അടിയില്‍ നിലനിര്‍ത്തണമെന്ന് തമിഴ്‌നാട് വാശി പിടിക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞിരുന്നു.

This post was last modified on August 17, 2018 8:28 am