X

ആധാര്‍ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍

മാര്‍ച്ച് 31 വരെ ആധാര്‍ സര്‍ക്കാര്‍ സേവനങ്ങളേയും ആനുകൂല്യങ്ങളേയോ ബാധിക്കില്ല.

ആധാര്‍ നമ്പറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡിസംബര്‍ 31 വരെയാണ് സമയപരിധിയായി നിശ്ചയിച്ചിരുന്നത്. ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാര്‍ച്ച് 31 വരെ ആധാര്‍ സര്‍ക്കാര്‍ സേവനങ്ങളേയും ആനുകൂല്യങ്ങളേയോ ബാധിക്കില്ല.
സ്വകാര്യത മൗലികാവകാശമാണ് എന്ന് സുപ്രീംകോടതി ഭരണഘടനാബഞ്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ ആധാര്‍ കാര്‍ഡിന്റെ നിയമപരമായ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ആദായനികുതി റിട്ടേണിന് നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.