X

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു; എല്‍ഡിഎഫിന് പിന്തുണ

നേരത്തെ ഈ പ്രഖ്യാപനത്തില്‍ സിആര്‍ നീലകണ്ഠനോട് എഎപി നേതൃത്വം വിശദീകരണം തേടിയിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 11 മണ്ഡലങ്ങളില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആലോചിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. നേരത്തെ ഈ പ്രഖ്യാപനത്തില്‍ സിആര്‍ നീലകണ്ഠനോട് എഎപി നേതൃത്വം വിശദീകരണം തേടിയിരുന്നു. കേരളത്തില്‍ 20 സീറ്റിലും എല്‍ഡിഎഫിനെ പിന്തുണക്കാനാണ് എഎപി തീരുമാനം.

പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതിയാണ് ഇക്കാര്യം സിപിഎമ്മുമായി ചേര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം നിലോത്പല്‍ ബസുവും സോമനാഥ് ഭാരതിയുമാണ് ന്യൂഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

കേരളത്തിൽ 11 മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണയ്ക്കും എന്നായിരുന്നു എഎപി സംസ്ഥാന കണ്‍വീനര്‍ സി ആർ നീലകണ്ഠൻ കേരളത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തോട് വിശദീകരണം ചോദിക്കാതെ ഇക്കാര്യം ഏകപക്ഷീയമായി പ്രഖ്യാപിച്ച സി ആർ നീലകണ്ഠനോട് എഎപി വിശദീകരണം തേടിയിരുന്നു. ഡൽഹിയിൽ കോണ്ഗ്രസുമയുള്ള സഖ്യ സാധ്യത അടയുമ്പോൾ ആണ് കേരളത്തിൽ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിക്കാനുള്ള എഎപി തീരുമാനം എന്നത് ശ്രദ്ധേയമാണ്.

This post was last modified on April 20, 2019 4:28 pm